മഅ്ദനി ഇന്ന് സുപ്രീംകോടതിയെ സമീപിക്കും
text_fieldsബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിക്കും.
വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹരജി വ്യാഴാഴ്ച പിന്‍വലിച്ചു. മൂന്നാഴ്ച മുമ്പ് മഅ്ദനിയെ ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അഡ്വ. ഹാരിസ് ബീരാന് മുഖേനയാണ് ഹരജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുന്നതെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.