ബി.ജെ.പി വർഗീയ വിഷം പ്രചരിപ്പിക്കുന്നു; മാധവറാവു സിന്ധ്യയുടെ വാക്കുകൾ വൈറലാകുന്നു
text_fieldsന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേർന്നതിനുപിന്നാലെ പിതാവും കോൺഗ്രസ് നേതാവുമായ മാധവറാവു സിന്ധ്യയുടെ വാക്കുകൾ വൈറലാകുന്നു. 25 വർഷം മുമ്പ് ഒരു അഭിമുഖത്തിനിടെ മാധവറാവു സിന്ധ്യ പറഞ്ഞ വാക്കുകളാണ് ട്വിറ്ററിൽ വൈറലാകുന്നത്.
ബി.ജെ.പിയെപ്പോലെ തെറ്റായദിശയിലുള്ള പാർട്ടികളുടെ വർഗീയ അജണ്ടകൾ രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിനായി ബി.ജെ.പി വർഗീയ വിഷം പ്രചരിപ്പിക്കുകയാണ്. ഇത് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ മുഖം തകർക്കുമെന്നും സാമ്പത്തിക രംഗത്തെ മുന്നേറ്റം തകർക്കുമെന്നും മാധവറാവു സിന്ധ്യ വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
25 years ago, he predicted exactly what India's image could be. The communal poison spread by BJP can cause India's image in the world. That would be a major obstacle for India's Economic Growth. Watch late Madhavrao Scindia's response, still it's relevant when his son joined BJP pic.twitter.com/V7Qg8QSGoR
— JijoyMatts' (@jijoy_matt) March 11, 2020
അമ്മയും സഹോദരിമാരുമെല്ലാം ബി.ജെ.പിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയപ്പോഴും കോൺഗ്രസിൽ തുടർന്നയാളായിരുന്നു മാധവറാവു സിന്ധ്യ. ഇടക്ക് നരസിംഹ റാവുവുമായി ഉടക്കി കോൺഗ്രസ് വിട്ടപ്പോഴും ബി.ജെ.പിയിൽ ചേരാതെ സ്വന്തം പാർട്ടി രൂപീകരിച്ച മാധവറാവു സോണിയ ഗാന്ധി തലപ്പത്ത് വന്നപ്പോൾ കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു. ഒമ്പതുതവണ ലോക്സഭ അംഗവും മുൻ റെയിൽവേ മന്ത്രിയുമായിരുന്ന മാധവറാവു രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്നു. 2001 സെപ്റ്റംബർ 30ന് ഉത്തർപ്രദേശിലുണ്ടായ വിമാനാപകടത്തിൽ മരണപ്പെടുകയായിരുന്നു.
മാധവറാവുവിെൻറ ജന്മദിനമായ മാർച്ച് 10ന് തന്നെ ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ പിതാവിെൻറ ആശയങ്ങളെ കുരുതികൊടുക്കുകയാണെന്ന തലക്കെട്ടോടെയാണ് ട്വിറ്ററിൽ വീഡിയോ പ്രചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.