'കമീഷൻ സർക്കാർ'; പ്രിയങ്കയുടെ ട്വീറ്റിൽ കേസെടുത്ത് പൊലീസ്
text_fieldsന്യൂഡൽഹി: മധ്യപ്രദേശിൽ 50 ശതമാനം കമീഷൻ വാങ്ങുന്ന സർക്കാറാണെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിൽ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലെ ഇൻഡോർ പൊലീസാണ് പ്രിയങ്കയുടെ സമൂഹമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർക്കെതിരെ കേസെടുത്തത്. പ്രിയങ്കയെ കൂടാതെ കോൺഗ്രസ് മധ്യപ്രദേശ് അധ്യക്ഷൻ കമൽനാഥ്. മുൻ കേന്ദ്രമന്ത്രി അരുൺ യാദവ് എന്നിവരുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബി.ജെ.പി ലീഗൽ സെൽ കൺവീനർ നിമേഷ് പതകാണ് പരാതി നൽകിയതെന്ന് ഇൻഡോർ പൊലീസ് അറിയിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മധ്യപ്രദേശിലെ കരാറുകാരോട് 50 ശതമാനം കമീഷൻ വാങ്ങുന്നുവെന്ന ആരോപിക്കുന്ന കത്ത് പങ്കുവെച്ചയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
50 ശതമാനം കമീഷൻ നൽകിയതിനുശേഷം മാത്രമേ സർക്കാറിൽനിന്ന് പണം ലഭിക്കുന്നുള്ളൂവെന്നു പരാതിപ്പെട്ട് മധ്യപ്രദേശിൽ നിന്നുള്ള കരാറുകാരുടെ യൂനിയൻ ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയതായി പ്രിയങ്ക ഗാന്ധി എക്സിൽ (ട്വിറ്ററിൽ) ആരോപിച്ചിരുന്നു.
കർണാടകയിലെ ബി.ജെ.പി സർക്കാർ 40 ശതമാനം കമീഷൻ വാങ്ങിയിരുന്നു. ഈ റെക്കോഡ് തകർത്താണ് മധ്യപ്രദേശിൽ ബി.ജെ.പി മുന്നേറുന്നത്. കർണാടകയിലെ ജനങ്ങൾ കമീഷൻ സർക്കാറിനെ പുറത്താക്കി. മധ്യപ്രദേശിലെ ജനങ്ങളും 50 ശതമാനം കമീഷൻ സർക്കാറിനെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്നും അവർ പോസ്റ്റിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.