മധ്യപ്രദേശ്, ഗുജറാത്ത്, യു.പി, കർണാടക സംസ്ഥാനങ്ങളിൽ ബി.ജെ.പി മുന്നേറ്റം
text_fieldsഉപതെരഞ്ഞെടുപ്പ് ഫലം
മധ്യപ്രദേശ്
തെരഞ്ഞെടുപ്പ് നടന്നത്: 28
ബി.ജെ.പി-19
കോൺഗ്രസ്- 7
മറ്റുള്ളവർ -1
ഗുജറാത്ത്
തെരഞ്ഞെടുപ്പ് നടന്നത് -8
ബി.ജെ.പി -8
ഉത്തർപ്രദേശ്
തെരഞ്ഞെടുപ്പ് നടന്നത് -7
ബി.ജെ.പി -5
സമാജ്വാദി പാർടി-2
ഝാർഖണ്ഡ്
യു.പി.എ -2
എൻ.ഡി.എ -0
ഛത്തീസ് ഗഢ്
തെരഞ്ഞെടുപ്പ് നടന്നത് :1
കോൺഗ്രസ് -1
ഹരിയാന
തെരഞ്ഞെടുപ്പ് നടന്നത് :1
കോൺഗ്രസ് -1
കർണാടക
തെരഞ്ഞെടുപ്പ് നടന്നത് :2
ബി.ജെ.പി 2
നാഗാലാൻറ്
തെരഞ്ഞെടുപ്പ് നടന്നത് :2
സ്വതന്ത്രർ-1
എൻ.ഡി.പി.പി-1
ഒഡീഷ
തെരഞ്ഞെടുപ്പ് നടന്നത് :2
ബിജു ജനതാദൾ -2
മണിപ്പൂർ
തെരഞ്ഞെടുപ്പ് നടന്നത് :5
ബി.ജെ.പി -4
സ്വതന്ത്രർ -1
ഭോപ്പാൽ: മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ബി.ജെ.പിക്ക് ലീഡ്. 17 സീറ്റിൽ ബി.ജെ.പി മുന്നേറുേമ്പാൾ ഒമ്പത് ഇടങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളിൽ ബി.എസ്.പിയാണ് മുന്നിൽ.
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിൽ ഏഴിടത്തും ബി.ജെ.പിയാണ് മുന്നിൽ. ഒരിടത്ത് മാത്രമാണ് കോൺഗ്രസ് മുന്നേറ്റം. കർണാടകയിലെ സിറ, ആർ.ആർ നഗർ സീറ്റുകളിൽ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. തെലങ്കാനയിലെ ദുബ്ബക്കിൽ ബി.ജെ.പി മുന്നിലെത്തി.
ഹരിയാനയിലെ ബറോഡയിലും ചത്തീസ്ഗഡിലെ ഏകസീറ്റിലും കോൺഗ്രസിനാണ് ലീഡ്. ഝാർഖണ്ഡിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ദുംക ബെർമോ മണ്ഡലങ്ങളിൽ ബി.ജെ.പിക്കാണ് ലീഡ്. യു.പിയിൽ ബി.ജെ.പി അഞ്ച് സീറ്റിൽ ലീഡ് ചെയ്യുന്നു. സമാജ്വാദി പാർട്ടിയും സ്വതന്ത്രനുമാണ് മറ്റ് രണ്ടിടങ്ങളിൽ മുന്നേറുന്നത്.
കമൽനാഥ് സർക്കാറിനെ വലിച്ച് താഴെയിട്ട് മാർച്ചിൽ ബി.ജെ.പി പാളയത്തിലെത്തിയ സിന്ധ്യക്ക് ഉപതെരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമാണ്. തന്നെ വിശ്വസിച്ച് സ്ഥാനം രാജിവെച്ച എം.എൽ.എമാരെ വിജയിപ്പിക്കുക എന്നത് സിന്ധ്യയുടെ ഉത്തരവാദിത്വമായാണ് കണക്കാക്കുന്നത്. സിന്ധ്യ കുടുംബത്തിന് ഏറെ സ്വധീനമുള്ള ഗ്വാളിയോർ ചമ്പൽ മേഖലയിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 16 സീറ്റുകൾ.
അവിടെ സീറ്റുകൾ നഷ്ടപ്പെട്ടാൽ സിന്ധ്യയുെട സ്വാധീനം പണ്ടേപോലെ ഫലിക്കുന്നില്ല എന്നതിെൻറ തെളിവാകും. സിന്ധ്യക്കൊപ്പം വന്ന മുൻ കോൺഗ്രസ് എം.എൽ.എമാർക്കെല്ലാം സീറ്റു നൽകിയതിൽ ബി.ജെ.പി നേതാക്കളിൽ ചിലർ അസംതൃപ്തരായിരുന്നു. ചിലർ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നടക്കം വിട്ടുനിന്നതിെൻറ അടിസ്ഥാനത്തിൽ ദേശീയ നേതൃത്വത്തിന് കണ്ണുരുട്ടേണ്ടിയും വന്നു.
സിന്ധ്യയുടെ കളംമാറ്റത്തോടെ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കണമെങ്കിൽ കോൺഗ്രസിന് 28 സീറ്റിലും വിജയം നേടി 230 അംഗ നിയമസഭയിൽ ഭൂരിപക്ഷം സ്ഥാപിക്കണം. എന്നാൽ, ഒമ്പതു സീറ്റുകൾ നേടിയാൽ ശിവരാജ് സിങ് ചൗഹാന് വീണുകിട്ടിയ ഭരണം നിലനിർത്താനുമാകും.
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കഷ്ടിച്ചു തിരിച്ചുപിടിച്ച മധ്യപ്രദേശിലെ ഭരണം നഷ്ടപ്പെടുത്തിയ സിന്ധ്യയെ പരാജയപ്പെടുത്താനായില്ലെങ്കിൽ അടുത്തകാലത്തൊന്നും സംസ്ഥാനത്ത് പച്ചപിടിക്കാനാവില്ലെന്ന ബോധ്യം കോൺഗ്രസിനുണ്ട്. അതു കൊണ്ടുതന്നെ കോൺഗ്രസിെൻറയും സിന്ധ്യയുടെയും നിലനിൽപിെൻറ പോരാട്ടമാണിത്. പ്രചാരണ വേളയിൽ മുൻ മുഖ്യമന്ത്രി കമൽനാഥിെൻറ വിവാദ പരാമർശവും മറ്റും തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിച്ചുവെന്ന് കണ്ടറിയണം.
ഉന്നാവ് ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട കുൽദീപ് സിങ് സെംഗാർ മത്സരിച്ചിരുന്ന സീറ്റിലടക്കം ഏഴ് മണ്ഡലങ്ങളിലാണ് യു.പിയിൽ തെരഞ്ഞെടുപ്പ്. കർണാടകയിൽ രണ്ട് സീറ്റുകളിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. തുംകൂർ ജില്ലയിലെ സിറയിലും ബംഗളൂരുവിലെ രാജേശ്വരി നഗറിലുമാണ് ഉപതെരഞ്ഞെടുപ്പുകൾ. ഇവിടെ കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് എന്നിവർ പരസ്പരം ഏറ്റുമുട്ടുകയാണ്.
ഛത്തിഡ്ഗഢ് (ഒന്ന്), ഗുജറാത്ത്(എട്ട്), ഹരിയാന (ഒന്ന്), ഝാർഖണ്ഡ് (രണ്ട്), മണിപ്പൂർ (രണ്ട്), നാഗാലാൻഡ് (രണ്ട്), തെലങ്കാന (ഒന്ന്), ഒഡിഷ (രണ്ട്), എന്നീ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളുടെയും ഫലം ചൊവ്വാഴ്ച പുറത്തുവരും.
Live Updates
- 10 Nov 2020 6:20 AM GMT
ശിവരാജ് സിങ് ചൗഹാനും സിന്ധ്യക്കും ആശ്വാസം
മധ്യപ്രദേശിൽ ഭരണം നിലനിർത്താൻ ഒമ്പത് സീറ്റുകളിൽ മാത്രം ജയം അനിവാര്യമായ ബി.ജെ.പി അതിെൻറ ഇരട്ടി സീറ്റുകളിൽ മുന്നേറി വിജയത്തിലേക്ക്. 18 സീറ്റുകളിലാണ് നിലവിൽ ബി.ജെ.പി ലീഡ് ചെയ്യുന്നത്. എട്ട് സീറ്റുകളിൽ കോൺഗ്രസും രണ്ട് സീറ്റുകളിൽ ബി.എസ്.പിയും മുന്നേറുന്നുണ്ട്.
- 10 Nov 2020 6:14 AM GMT
മധ്യപ്രദേശിൽ 2178 വോട്ടിെൻറ ലീഡുമായി ബി.എസ്.പി സ്ഥാനാർഥി
മധ്യപ്രദേശിൽ ഒരു സീറ്റിൽ ബി.എസ്.പി സ്ഥാനാർഥി മുന്നേറുന്നു. മൊറേന മണ്ഡലത്തിൽ 2178 വോട്ടുകളുടെ ലീഡിലാണ് ബി.എസ്.പി സ്ഥാനാർഥി റാം പ്രകാശ് രജോരിയ ലീഡ് ചെയ്യുന്നത്. 14 സീറ്റുകളിൽ 96 മുതൽ 5668 വോട്ടുകളുടെ മുൻതൂക്കത്തിലാണ് ബി.ജെ.പി സ്ഥാനാർഥികൾ മുന്നിൽ നിൽക്കുന്നത്.
- 10 Nov 2020 6:05 AM GMT
മണിപ്പൂരിലെ സിൻഗാത്തിൽ ബി.ജെ.പിക്ക് ജയം
മണിപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന സിൻഗാത്ത് മണ്ഡലത്തിൽ ബി.ജെ.പി വിജയിച്ചു.
- 10 Nov 2020 5:27 AM GMT
മധ്യപ്രദേശിൽ 12 മന്ത്രിമാരിൽ ഒമ്പത് പേർ മുന്നിൽ
മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടിയ 12 മന്ത്രിമാരിൽ ഒമ്പത് പേർ മുന്നേറുന്നു. ആറ് മാസത്തിന് ശേഷം രാജിവെച്ച ഗോവിന്ദ് സിങ് രാജ്പുത്തും തുളസി സിലാവത്തും സുർഖി സാൻവാർ സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.
- 10 Nov 2020 5:18 AM GMT
ഛത്തിസ്ഗഡിലെ മാർവാഹിയിൽ കോൺഗ്രസ്
ഛത്തിസ്ഗഡിലെ മാർവാഹിയിൽ കോൺഗ്രസ് മുന്നിലെത്തിയതായി തെരഞ്ഞെടുപ്പ് കമീഷൻ.
- 10 Nov 2020 5:14 AM GMT
മധ്യപ്രദേശിൽ 17 സീറ്റിൽ ബി.ജെ.പി പത്തിടത്ത് കോൺഗ്രസ്
മധ്യപ്രദേശിൽ വേട്ടെണ്ണൽ പുരോഗമിക്കവേ 17 സീറ്റിൽ മുൻതൂക്കവുമായി ബി.ജെ.പി നിലഭദ്രമാക്കുന്നു. ഭരണം പിടിക്കാൻ 28 സീറ്റിലും വിജയം ആവശ്യമായ കോൺഗ്രസ് 10 സീറ്റുകളിലാണ് മുന്നേറുന്നത്.
- 10 Nov 2020 4:55 AM GMT
ഒഡീഷയിൽ ബി.ജെ.ഡി
ഒഡീഷയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ ഭരണകക്ഷിയായ ബിജു ജനതാദൾ മുന്നേറുന്നു. മറ്റുള്ളവരാണ് ഒരിടത്ത് മുന്നേറുന്നത്.
- 10 Nov 2020 4:53 AM GMT
തെലങ്കാനയിൽ മൂന്നാം റൗണ്ടിലും ബി.ജെ.പി മുന്നിൽ
തെലങ്കാനയിലെ ദുബ്ബക്കിൽ മൂന്നാം റൗണ്ടിൽ ബി.ജെ.പി മുന്നിൽ. 1135 വോട്ടുകൾക്കാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.
- 10 Nov 2020 4:50 AM GMT
കർണാടകയിലെ ആർ.ആർ നഗറിൽ ബി.ജെ.പി 9000 വോട്ടിന് മുന്നിൽ
കർണാടകയിലെ സിറ, ആർ.ആർ നഗർ സീറ്റുകളിൽ ബി.ജെ.പി മുന്നേറ്റം തുടരുന്നു. ആർ.ആർ നഗറിൽ മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്ന എൻ. മുനിരത്ന കോൺഗ്രസിെൻറ എച്ച്. കുസുമത്തേക്കാൾ 9000 വോട്ടുകൾക്ക് മുന്നിലാണ്.
- 10 Nov 2020 4:45 AM GMT
ഉത്തർ പ്രദേശിൽ നാലിടത്ത് ബി.ജെ.പി
ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് നാലിടത്ത് ലീഡ്. സമാജ്വാദി പാർട്ടി, ബി.എസ്.പി, സ്വതന്ത്രൻ എന്നിവർ ഓരോ സീറ്റുകളിലും മുന്നേറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.