Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശ്​:...

മധ്യപ്രദേശ്​: മുഖ്യമന്ത്രി കമൽനാഥിന്​ വ്യവസായം; ബാല ബച്ചന്​ ആഭ്യന്തരം

text_fields
bookmark_border
മധ്യപ്രദേശ്​: മുഖ്യമന്ത്രി കമൽനാഥിന്​ വ്യവസായം; ബാല ബച്ചന്​ ആഭ്യന്തരം
cancel

ഭോപാൽ: മധ്യപ്രദേശിലെ കമൽനാഥ്​ സർക്കാറി​​​​​െൻറ വകുപ്പ്​ വിഭജനം പൂർത്തിയായി. പബ്ലിക്​ റിലേഷൻസ്​, വ്യവസായം, ന ിക്ഷേപ പ്രോത്​സാഹനം, സാ​േങ്കതിക വിദ്യാഭ്യാസം, തൊഴിൽ വകുപ്പ്​ എന്നിവ മുഖ്യമന്ത്രി കമൽനഥി​​​​​െൻറ കീഴിൽ തന്ന െ നിർത്തിക്കൊണ്ടാണ്​ വകുപ്പ്​ വിഭജനം നടത്തിയത്​.

ആദിവാസി വിഭാഗം നേതാവും ദിഗ്​വിജയ്​ സിങ്​ സർക്കാറിൽ മന്ത്രിയുമായിരുന്ന ബാല ബച്ചന്​ ആഭ്യന്തരം, ജയിൽ വകുപ്പ്​ എന്നിവയും മുതിർന്ന എം.എൽ.എ തുൾസി സിലാവതിന്​ ആരോഗ്യ വകുപ്പും നൽകി.

ഗോവിന്ദ്​ രജ്​പുതിന്​ റവന്യൂ, ഗതാഗതം, തരുൺ ഭാനോട്ടിന്​ ധനകാര്യം, പ്രഭുരാം ചൗധരിക്ക്​ വിദ്യാഭ്യാസം, വിജയലക്ഷ്​മി സാധോക്ക്​ സാംസ്​കാരികം, ആരോഗ്യ വിഭ്യാഭ്യാസം, ഹുക്കും സിങ്​ കരദക്ക്​ ജലവിഭവം, മുതിർന്ന എം.എൽ.എ ഡോ.ഗോവിന്ദ്​ സിങ്ങിന്​ സഹകരണ - പാർലമ​​​​െൻററികാര്യ വകുപ്പ്​, സജ്ജൻ സിങ്​ വർമക്ക്​ പൊതുമരാമത്ത്​ എന്നിവയാണ്​ ലഭിച്ചത്​.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ ദിഗ്​വിജയ്​ സിങ്ങി​​​​​െൻറ മകനും മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞയാളുമായ ജയ്​വർധന്​ നഗരഭരണമാണ്​ നൽകിയിരിക്കുന്നത്​. 28 കാ​ബി​ന​റ്റ്​​ മ​ന്ത്രി​മാ​രാണ്​ മധ്യപ്രദേശിൽ ചു​മ​ത​ല​യേ​റ്റത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressMadhya Pradeshmalayalam newsportfolioKamal Nath Government
News Summary - Madhya Pradesh CM Kamal Nath distributes portfolios -India News
Next Story