ലോക്ഡൗൺ ലംഘനത്തിന് മധ്യപ്രദേശിൽ പൊലീസ് വക വിചിത്ര ശിക്ഷ; അരമണിക്കൂർ രാമനാമം എഴുതണം
text_fieldsഭോപാൽ: കോവിഡിനെതിരെ പ്രതിരോധം കനപ്പിച്ച് രാജ്യത്ത് വിവിവ സംസ്ഥാനങ്ങൾ ലോക്ഡൗണിലാണ്. മധ്യപ്രദേശിലും സമാന നിയന്ത്രണം നടപ്പാക്കിയ സത്ന ജില്ലയിൽ ലോക്ഡൗൺ ലംഘനം നടത്തിയവർക്ക് പൊലീസ് നൽകുന്ന ശിക്ഷ രസകരമാണ്. വെറുതെ പുറത്തിറങ്ങി പിടിയിലാകുന്നവർ 30- 45 മിനിറ്റ് നേരം ഇരുന്ന് രാമനാമം എഴുതിക്കൊണ്ടിരിക്കണം. അതുകഴിയുന്നതോടെ വീട്ടിലിരിക്കാൻ ഉപദേശവും നൽകി ആളെ വിട്ടയക്കും.
നിയമലംഘകരെ ഒരു മണിക്കൂർ നേരം വെറുതെ നിർത്തുകയായിരുന്നു നേരത്തെ ചെയ്തിരുന്നതെന്നും അടുത്തിടെ ലഭിച്ച ചെറുപുസ്തകങ്ങൾ വായിച്ചപ്പോൾ ലഭിച്ച അറിവു പ്രകാരം ഇവരെ വെറുതെ നിർത്താതെ രാമനാമം എഴുതിക്കാമെന്ന് മനസ്സിലായെന്നും സബ് ഇൻസ്പെക്ടർ സന്തോഷ് സിങ് പറഞ്ഞു.
ആരെയും നിർബന്ധിച്ച് ശിക്ഷിച്ചിട്ടില്ലെന്നും മതതാൽപര്യം ഹനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു ദിവസമായി നടപ്പാക്കിയ ശിക്ഷ ഇതുവരെ 25 ഓളം പേർക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഒരു പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥൻ ചെയ്തതാണെന്നും പൊതുവായ രീതിയല്ലെന്നും സത്ന ജില്ലാ പൊലീസ് മേധാവി ധർമവീർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.