കോവിഡിനെ തോൽപിച്ച നിർവൃതിയിൽ അവർ വീണ്ടും ‘വിവാഹിതരായി’
text_fieldsഭോപാൽ: മധ്യപ്രദേശിൽ കോവിഡ് മുക്തരായ വയോദമ്പതികൾ നാലുപതിറ്റാണ്ട് മുമ്പ് കഴിഞ്ഞ തങ്ങളുടെ വിവാഹം അനുസ്മരിച്ച് പൂമാലയണിഞ്ഞ് പുതുജീവിതത്തിലേക്ക് കടന്നു. ഗുഡ്ഗാവിൽ നിന്നും കഴിഞ്ഞ മാസമാണ് ദമ്പതികൾ ദാമോഹിലെ റാസിൽപൂർ ഗ്രാമത്തിലെത്തിയത്. 62കാരിക്കാണ് മെയ് 19ന് ആദ്യം രോഗം സ്ഥിരീകരിച്ചത്.
കുടുംബത്തിലെ എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോൾ അവരുടെ ഭർത്താവടക്കം 13 പേരുടെ ഫലം പോസിറ്റീവായി മാറിയതായി ദാമോഹ് ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ദിവാകർ പട്ടേൽ പറഞ്ഞു. പത്ത് കുടുംബാംഗങ്ങൾ രോഗം ഭേദമായി നേരത്തെ ആശുപത്രി വിട്ടെങ്കിലും ദമ്പതികൾ ഏറെ വൈകിയാണ് ചികിത്സയോട് പ്രതികരിച്ച് തുടങ്ങിയത്. പൂക്കൾ നൽകിയാണ് ആശുപത്രി അധികൃതർ ജൂൺ രണ്ടിന് രോഗം ഭേദമായ ദമ്പതികളെ യാത്രയാക്കിയത്.
അതിനിടെ പൂമാല നൽകിയ ചിലർ ‘വിവാഹത്തിനും’ അവസരമൊരുക്കി. ഇത് തങ്ങളുടെ രണ്ടാം ജന്മമാണെന്നായിരുന്നു ‘വധു’ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.