മധ്യപ്രദേശ്: കമൽനാഥിനും സ്പീക്കർക്കും സുപ്രീംകോടതി നോട്ടീസ്
text_fieldsഡൽഹി: മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസ് സർക്കാറിനോട് ഉടൻ വിശ്വാസ വോട്ടുതേടാൻ ആവശ്യപ്പെടണമെന്ന ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാെൻറ ഹരജിയിൽ മുഖ്യമന്ത്രി കമൽനാഥിനും സ്പീക്കർ എൻ.പി പ്രജാപതിക്കും നിയമസഭ പ്ര ിൻസിപ്പൽ സെക്രട്ടറിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ബുധനാഴ്ച രാവിലെ 10.30നകം മറുപടി നൽകണം. ഹരജി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിെൻറതാണ് ഉത്തരവ്. അടിയന് തര സാഹചര്യം കണക്കിലെടുത്താണ് ഉത്തരവെന്നും കോടതി വ്യക്തമാക്കി.
ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട ്ട് ബി.ജെ.പിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്. ഇദ്ദേഹത്തോടൊപ്പമുള്ള 22 എം.എൽ.എമാ രെ ബംഗളൂരുവിലേക്ക് മാറ്റിയതോടെ കമൽനാഥ് സർക്കാറിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. കോവിഡ് പടരുന്നത് ചൂണ്ടിക്കാട്ടി നിയമസഭ മാർച്ച് 26വരെ സ്പീക്കർ എൻ.പി പ്രജാപതി നിർത്തിവെച്ചതിനെ തുടർന്നാണ് ശിവരാജ് സിങ് ചൗഹാനും ഒമ്പത് ബി.ജെ.പി എം.എൽ.എമാരും പ്രതിപക്ഷ നേതാവും സുപ്രീംകോടതിയെ സമീപിച്ചത്. ഉടൻ വിശ്വാസവോട്ട് തേടണമെന്ന ഗവർണർ ലാൽജി ടണ്ഡെൻറ നിർദേശം സ്പീക്കർ നിരസിക്കുകയായിരുന്നു. ഹരജിയിൽ കക്ഷിചേരാൻ 16 കോൺഗ്രസ് വിമത എം.എൽ.എമാരും അപേക്ഷ നൽകിയിരുന്നു.
22 എം.എൽ.എമാർ രാജി നൽകിയെന്നും എന്നാൽ, ആറുപേരുടെ രാജിക്കത്തു മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും വിമതർക്കുേവണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് ബോധിപ്പിച്ചു. 16 എം.എൽ.മാരുടെ രാജിക്കത്ത് സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. എം.എൽ.എമാരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ന്യൂനപക്ഷ സർക്കാറിനെ ഭൂരിപക്ഷമാക്കാൻ കമൽനാഥ് ശ്രമിക്കുകയാണെന്ന് ശിവരാജ് സിങ് ചൗഹാൻ ഹരജിയിൽ പറഞ്ഞു. ബജറ്റ് സമ്മേളനം തുടങ്ങിയ മാർച്ച് 16നുതന്നെ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ കമൽനാഥിനോട് ആവശ്യപ്പെട്ടത്. ശിവരാജ് സിങ് ചൗഹാനുവണ്ടി മുകുൾ രോഹതഗി കോടതിയിൽ ഹാജരായി.
അതേസമയം, വിമത എം.എൽ.എമാരുമായി ആശയവിനിമയം നടത്താൻ തങ്ങൾക്ക് അവസരം നൽകാൻ കേന്ദ്രസർക്കാറിനും കർണാടകയിലെ ബി.ജെ.പി സർക്കാറിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മധ്യപ്രദശ് കോൺഗ്രസ് സുപ്രീംകോടതിയിൽ ഹരജി നൽകി. എം.എൽ.എമാരെ ബംഗളുരുവിൽ തടഞ്ഞുവെച്ച കേന്ദ്രത്തിെൻറയും കർണാടക സർക്കാറിെൻറയും ബി.ജെ.പി സംസ്ഥാന ഘടകത്തിെൻറയും നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും കോൺഗ്രസ് ചീഫ് വിപ്പ് ഗോവിന്ദ് സിങ് നൽകിയ ഹരജിയിൽ പറയുന്നു. വിമത എം.എൽ.എമാരോട് ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ നിർദേശിക്കണമെന്നും ഹരജിയിലുണ്ട്.
ഗവർണറുടെ കത്ത് കമൽനാഥ്
സ്പീക്കർക്ക് കൈമാറി
ഭോപാൽ: നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ലാൽജി ടണ്ഡൻ നൽകിയ കത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് സ്പീക്കർക്ക് കൈമാറി. തുടർ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കത്ത് സ്പീക്കർക്ക് നൽകിയതായി ഗവർണർക്ക് അയച്ച കത്തിൽ കമൽനാഥ് പറഞ്ഞു. മാർച്ച് 16ന് വിശ്വാസവോട്ട് തേടണമെന്നാവശ്യപ്പെട്ട് ശനിയാഴ്ചയും ചൊവ്വാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകീട്ടുമാണ് ഗവണർ കത്തുകൾ നൽകിയത്.
വിശ്വാസവോട്ട് തേടുന്നില്ലെങ്കിൽ സർക്കാറിന് ഭൂരിപക്ഷമില്ലെന്ന് കണക്കാക്കേണ്ടി വരുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഗവർണറുടെ നിർദേശം ഭരണഘടന വിരുദ്ധമാണെന്നായിരുന്നു കമൽനാഥിെൻറ നിലപാട്. 15 മാസത്തെ ഭരണത്തിനിടയിൽ പലതവണ സഭയിൽ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്നും കമൽനാഥ് ഗവർണർക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. വിശ്വാസ വോട്ട് തേടുന്നതിൽനിന്ന് കമൽനാഥ് ഒഴിഞ്ഞുമാറുകയാണെന്ന് ഗവർണർ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ അവിശ്വാസപ്രമേയം സ്പീക്കർക്ക് നൽകിയിരുന്നുവെന്നും ഇത് അവതരിപ്പിക്കാൻ അവർ തയാറാകണമെന്നും കമൽനാഥ് ആവശ്യപ്പെട്ടു. തങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.