ശിവരാജിെൻറ സമയം ശരിയല്ലെന്ന് സ്വന്തം യോഗി
text_fieldsമധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ മണ്ഡലമായ ബുധ്നിയില്‍ അദ്ദേഹം അമ്മയെന്ന് വിളിക്കുന്ന നര്‍മദയുടെ തീരത്തെത്തിയത് ബന്ധുക്കള്‍ നടത്തുന്നുവെന്ന് പറയുന്ന മണലൂറ്റ് കാണുന്നതോടൊപ്പം അദ്ദേഹം ജന്മനാട്ടിലെത്തിയാല്‍ കുടുംബസമേതം താമസിക്കാറുള്ള യോഗിയുടെ ആശ്രമം സന്ദര്‍ശിക്കാന്‍ കൂടിയായിരുന്നു. ഒരു മുഖ്യമന്ത്രിയുടെ മണ്ഡലമെന്ന് പറയാവുന്ന തരത്തില്‍ വികസനത്തിെൻറ ലാഞ്ചനയൊന്നുമില്ലാത്ത പട്ടണമായ ബുധ്നിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ താണ്ടി വേണം നഹ്ലായിയിലെ നര്‍മദാ തീരത്തെ മഹന്ത് സീതാറാം ദാസ്ജിയുടെ ആശ്രമത്തിലെത്താന്‍. പ്രാഥമിക് ശാല ഭവന് എന്ന് പേരിട്ട നര്‍മദയുടെ തീരത്തെ ഈ ആ ആശ്രമത്തിലെത്തുമ്പോള്‍ തെരഞ്ഞെടുപ്പ് കമീഷെൻറ ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിെൻറ സ്ലിപ്പുമായി അവിടെ വന്നിരിക്കുന്നു. ആശ്രമത്തിലെ തെൻറ പഴയ വീട്ടിലിരിക്കുന്ന യോഗിയുമായി നേര്‍ക്കുനേര്‍ രാഷ്ട്രീയം പറയാനുള്ള അവസരമാണ് ഇതുവഴി തുറന്നുകിട്ടിയത്.
വോട്ടുദിവസം അടുത്തുവന്നല്ലോ, എങ്ങനെയുണ്ട് ഇത്തവണ എന്ന് ചോദിച്ചപ്പോള്‍ യോഗിയുടെ ആദ്യ പ്രതികരണം തന്നെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ സമയമത്ര ശരിയല്ലെന്നായിരുന്നു. ഇത്തവണത്തെ കാറ്റ് വളരെ മോശമാണ് എന്ന് അദ്ദേഹം ചേര്‍ത്തുപറഞ്ഞു. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും കാണാത്ത തരത്തിലാണ് ഒരു മാറ്റത്തിനെ കുറിച്ച് എല്ലായിടത്തും ജനങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് യോഗി മറുപടി നല്കി. കര്‍ഷകരെല്ലാം സര്‍ക്കാറിനും ശിവരാജിനും എതിരായിരിക്കുന്നു. അതവര് പരസ്യമായി പറയുന്നുമുണ്ട്. തങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
എന്താണ് സത്യം, എന്താണ് കളവ് എന്ന് എനിക്കറിയില്ല. ശിവരാജ് സിങ് ചൗഹാനുമായി ഈ ആശ്രമത്തിനുള്ള ബന്ധമെങ്ങനെയെന്നും മഹന്ത് വിശദീകരിച്ചു. ബുധ്നിയില്‍ വരുമ്പോഴെല്ലാം മുഖ്യമന്ത്രി കുടുംബസമേതം ഇവിടെ വരുകയും താമസിക്കുകയും ചെയ്യും. ആശ്രമവുമായുള്ള ആത്മീയ ബന്ധം കൊണ്ടും ‘നര്‍മദാ മാ’(നര്‍മദ അമ്മ)യിലുള്ള വിശ്വാസം കൊണ്ടുമാണ് ഇവിടെ വരുന്നത്. ചെറുപ്പം തൊട്ടേ ഇവിടെയൊക്കെ വരാറുണ്ടായിരുന്ന ശിവരാജ് മുഖ്യമന്ത്രിയായ ശേഷവും നര്മദാജിയോടുള്ള ആദരവ് തുടരുകയായിരുന്നു. താന്‍ ആദരിക്കുന്ന നര്മദാജിയുടെ സംരക്ഷണത്തിന് ശിവരാജ് കൈാണ്ട നടപടികള്‍ ചോദിച്ചപ്പോള്‍ അങ്ങനെെയാന്നും ഉണ്ടായില്ലെന്ന് യോഗി സത്യസന്ധമായി മറുപടി നല്കി.
നദി നോക്കാന്‍ ഏല്പിച്ച ഉദ്യോഗസ്ഥരും പൊലീസും നില്‍ക്കെ തന്നെ മണലൂറ്റ് നടത്തിയാണ് നര്‍മദ വെള്ളമില്ലാതെ ശോഷിച്ചുപോയതെന്നും യോഗി പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷം ആശ്രമത്തിന് വേണ്ട സൗകര്യങ്ങളൊക്കെ ഒരുക്കിത്തന്നു. എന്ന് കരുതി അദ്ദേഹവുമായി രാഷ്ട്രീയമായി ഒരു ബന്ധവുമില്ലെന്ന് യോഗി തീര്‍ത്തു പറഞ്ഞു.മുഖ്യമന്ത്രി വരുമ്പോള്‍ രാത്രികാലത്ത് കുടുംബസമേതം താമസിച്ചിരിക്കുന്നത് മഹന്ത് സീതാറാം ദാസ് ആദ്യം മുതല്‍ താമസിച്ചുവന്നിരുന്ന കുടിലിലാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്ന് പറഞ്ഞ് തൊട്ടപ്പുറത്ത് പണി കഴിപ്പിച്ചിരിക്കുന്ന ആശ്രമത്തിെൻറ ഇരുനില ഗസ്റ്റ് ഹൗസ് കാണിച്ചുതന്നു. ശിവരാജ് സിങ്ങും ഭാര്യ സാധന സിങ്ങും അവിടെയായിരുന്നു താമസിച്ചതെന്ന് യോഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.