മധ്യപ്രദേശിൽ കർഷകൻ ജീവനൊടുക്കി; 10 ദിവസത്തിനിടെ 12 മരണം
text_fieldsഭോപാൽ: കടംകയറിയ കർഷകരുടെ ആത്മഹത്യ തുടരുന്ന മധ്യപ്രദേശിൽ ഒരു മരണംകൂടി. ധർ ജില്ലയിലെ രാംപുര സ്വദേശിയായ ജഗ്ദീഷ് മോറിയാണ് (40) ജീവനൊടുക്കിയത്. കൂടിക്കൊണ്ടിരിക്കുന്ന കടം താങ്ങാനാകാതെയായിരുന്നു മോറിയുടെ ആത്മഹത്യയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അതേസമയം, കുടുംബപ്രശ്നം മൂലമാണ് മരണമെന്ന് ധർ എസ്.പി ബീരേന്ദ്ര സിങ് പറഞ്ഞു.
ഇൗമാസം എട്ടിനുശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന 12ാമത്തെ കർഷകനാണ് ജഗ്ദീഷ് മോറി. സെഹോർ, ഹോഷംഗബാദ്, റായ്സെൻ, വിദിഷ ജില്ലകളിലാണ് നേരത്തേയുള്ള ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് കർഷകപ്രക്ഷോഭം രൂക്ഷമായതും ഇൗമാസമായിരുന്നു. മൻദ്സൗറിൽ പ്രക്ഷോഭകർക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചു കർഷകർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.