മധ്യപ്രദേശ് മതപരിവർത്തന നിരോധന നിയമം പാസാക്കി
text_fieldsഭോപാൽ: നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന് മധ്യപ്രദേശ് നിയമസഭയുടെ അംഗീകാരം. വിവാഹം, വശീകരണം, മറ്റ് വഞ്ചനപരമായ മാർഗങ്ങളിലൂടെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നത് തടയുന്നതാണ് നിയമം. നിയമം ലംഘിച്ചാൽ പത്തു വർഷം വരെ തടവും ചുരുങ്ങിയത് 50,000 രൂപ വരെ പിഴയും ലഭിക്കും.
കഴിഞ്ഞ ഡിസംബറിൽ 'മധ്യപ്രദേശ് മത സ്വാതന്ത്ര ഓർഡിനൻസിന് 2020'ന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരുന്നു. ജനുവരി ഒമ്പതിന് നിയമം പ്രാബല്യത്തിൽ വരുകയും ചെയ്തിരുന്നു. തുടർന്ന് മാർച്ച് ഒന്നിന് ചേർന്ന നിയമസഭ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ബിൽ അംഗീകാരത്തിനായി അവതരിപ്പിച്ചത്.
തിങ്കളാഴ്ച ചേർന്ന സഭ സമ്മേളനത്തിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. ഓർഡിനൻസ് പ്രാബല്യത്തിലായ ശേഷം 23 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.