ഖാർഗോണിൽ അക്രമത്തിനിരയായവർക്ക് ദുരിതാശ്വാസം നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ
text_fieldsഭോപാൽ: മധ്യപ്രദേശിലെ ഖാർഗോണിൽ രാമനവമി ദിവസത്തിൽ നടന്ന ആക്രമണങ്ങളിൽ ഇരയായവർക്ക് ദുരിതാശ്വാസം നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ. ഇതുസംബന്ധിച്ച് പൗരസമിതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി സർക്കാർ അറിയിച്ചു.
എപ്രിൽ പത്തിന് നടന്ന രാമവനമി ഘോഷയാത്രയിൽ ആളുകൾ പരസ്പരം കല്ലെറിഞ്ഞതിനെത്തുടർന്നാണ് കലാപം ആരംഭിച്ചത്. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
അഫോർഡബിൾ ഹൗസിംഗ് ഇൻ പാർട്ണർഷിപ്പ് പദ്ധതി പ്രകാരം ദുരിതബാധിതരെ സഹായിക്കുമെന്ന് ഖാർഗോൺ ചീഫ് മുനിസിപ്പൽ ഓഫിസർ പ്രിയങ്ക പട്ടേൽ പറഞ്ഞു. കലാപത്തിനിടെ വീട്കത്തിനശിച്ച മഞ്ജുള കേവത്തിന് സ്വന്തമായൊരു വീട് നൽകിയതിന്‍റെ ഉദാഹരണവും പ്രിയങ്ക ഉദ്ധരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കേവത്തിന് വീട് നൽകിയതെന്ന് അവർ കൂട്ടിച്ചേർത്തു.
കലാപത്തെത്തുടർന്ന് ദുരിതത്തിലായ തനിക്ക് വീട് നൽകിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് മഞ്ജുള കേവത് നന്ദി അറിയിച്ചു. കലാപത്തിനിടെ കത്തിനശിച്ച വീടിന്‍റെ വിഡിയോ താന്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയതിരുന്നെന്നും ഇത് വൈറലായതിനെ തുടർന്ന് മുഖ്യമന്ത്രി ഇടപെടുകയായിരുന്നെന്നും മഞ്ജുള കേവാത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.