േറഷൻ കിറ്റുകളിൽ മോദിയുടെ പടം പതിക്കാൻ മധ്യപ്രദേശ് സർക്കാർ
text_fieldsഭോപാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറയും ചിത്രം പതിപ്പിച്ച് റേഷൻ കിറ്റുകൾ വിതരണം ചെയ്യാൻ മധ്യപ്രദേശ് സർക്കാറിെൻറ നീക്കം. അർഹരായ ഗുണഭോക്താക്കളുടെ ചെലവിൽ ബി.ജെ.പി നേതാക്കളെ വ്യക്തിപരമായി ബ്രാൻഡ് ചെയ്യാനുള്ള നീക്കമാണിതെന്ന് കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
അർഹരായവർക്ക് സൗജന്യ റേഷൻ നൽകുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി സർക്കാർ പൊതു വിതരണ സംവിധാനത്തെ പി.ആർ വർക്കിന് ഉപയോഗിക്കുന്നുവെന്നും അതിനുവേണ്ടിയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും കോൺഗ്രസ് എം.എൽ.എ പി.സി. ശർമ കുറ്റപ്പെടുത്തി.
ആഗസ്റ്റ് ഏഴു മുതൽ 'അന്ന ഉത്സവ്' നടത്താനും ഈ ചടങ്ങിനെ നരേന്ദ്ര മോദി ഓൺലൈനിൽ അഭിസംബോധന ചെയ്യാനും സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരുന്നു. 25,435 പൊതു വിതരണ സംവിധാനം വഴി അർഹരായ 100 ഗുണഭോക്താക്കൾക്ക് വീതം ബാഗുകളിൽ േറഷൻ നൽകാനാണ് തീരുമാനമെന്ന് പൊതു വിതരണവിഭാഗം ഉദ്യോഗസ്ഥൻ അറിയിച്ചു. രണ്ടു മാസത്തേക്ക് വിതരണം ചെയ്യാനുള്ള റേഷൻ കേന്ദ്രവും മൂന്നു മാസത്തേക്കുള്ളത് സംസ്ഥാന സർക്കാറുമാണ് നൽകുന്നതെന്നാണ് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫോട്ടോകൾ പതിപ്പിക്കുന്നതിന് ന്യായീകരണമായി പറയുന്നത്. ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേലും സംസ്ഥാന ഭക്ഷ്യമന്ത്രിയും സമാനമായ രീതിയിൽ റേഷൻ കിറ്റുകളിൽ ഫോട്ടോ പതിപ്പിച്ചതും മധ്യപ്രദേശ് ഭക്ഷ്യ- സിവിൽ സൈപ്ലസ് മന്ത്രി ബിസാഹുലാൽ സിങ് ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.