'രാമായണം' ക്വിസുമായി മധ്യപ്രദേശ് സർക്കാർ: ജേതാക്കൾക്ക് അയോധ്യയിലേക്ക് സൗജന്യ വിമാനയാത്ര
text_fieldsഭോപാൽ: രാമായണം ആധാരമാക്കി പ്രശ്നോത്തരി നടത്താനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. വിജയികൾക്ക് അയോധ്യയിലേക്ക് സൗജന്യ വിമാനയാത്ര അനുവദിക്കുമെന്ന് മധ്യപ്രദേശ് വിനോദസഞ്ചാര-ആത്മീയ-സാംസ്കാരിക മന്ത്രി ഉഷ ഠാകുർ അറിയിച്ചു.
രാമചരിതമാനസത്തിെല അധ്യായമായ 'അയോധ്യ കാണ്ഡ'ത്തെ മുൻനിർത്തി മറ്റൊരു മത്സരത്തിെൻറ ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. ഓരോ ജില്ലയിൽനിന്നും നാലു വിദ്യാർഥികൾ ഉൾപ്പെടെ മൊത്തം എട്ടു പേരെ 'രാമായണം' ക്വിസിനായി തിരഞ്ഞെടുക്കും. രാമായണത്തിെല കഥാപാത്രമായ ശബരിയുടെ ചിത്രപ്രദർശനവും ഠാകുർ ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനെത്ത കോളജുകളിലെയും സർവകലാശാലകളിലെയും ബിരുദ കോഴ്സുകളിലെ ഒന്നാം വർഷ വിദ്യാർഥികൾക്ക് തത്ത്വശാസ്ത്ര വിഭാഗത്തിനു കീഴിലുള്ള ഐച്ഛിക വിഷയമായി 'രാമചരിതം' കൊണ്ടുവരുമെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹൻ യാദവ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.