പുരുഷൻമാരെ വന്ധ്യംകരിക്കാനുള്ള ഉത്തരവ് പിൻവലിച്ച് കമൽനാഥ് സർക്കാർ
text_fieldsഭോപാൽ: പുരുഷൻമാരെ വന്ധ്യംകരിക്കണമെന്ന് പുരുഷ ആരോഗ്യ പ്രവർത്തകർക്ക് കര്‍ശന നിര്‍ദേശം നൽകിയ കമല്‍ നാഥ് സ ര്‍ക്കാർ ഒടുവിൽ ഉത്തരവ് പിൻവലിച്ചു. വിവിധ മേഖലകളിൽ നിന്നുമുയർന്ന ശക്തമായ എതിർപ്പിനെ തുടർന്നാണ് നടപടി. മാര് ച്ച് അവസാന ആഴ്ചയാകുമ്പോഴേക്കും ഒരോ പുരുഷ ആരോഗ്യപ്രവര്‍ത്തകരും ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത് തിക്കണമെന്നും അല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയാറാകണമെന്നുമായിരുന്നു ഉത്തരവിലുള്ളത്.
കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്വം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11ന് മധ്യപ്രദേശ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് വന്ധ്യംകരണത്തിന് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറഞ്ഞുവരുന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എത്തിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
കുടുംബാസൂത്രണ പദ്ധതി പ്രകാരം അഞ്ച് മുതല്‍ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തേണ്ടത് ഓരോ ആരോഗ്യപ്രവര്ത്തകെൻറയും ഉത്തരവാദിത്വമാണ്. ഇതിനായി നിശ്ചിത സമയം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം 2019 -20 കാലയളവില്‍ ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാന്‍ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കുമെന്നും അല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളാനുമാണ് എന്‍.എച്ച്.എം ഡയറക്ടര്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.