രാജ്യത്ത് ജനസംഖ്യയുടെ മൂന്നിൽ രണ്ടും കോവിഡ് ആൻറിബോഡി ആർജിച്ചതായി ഐ.സി.എം.ആർ സർവേ; സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിൽ മധ്യപ്രദേശ്, പിറകിൽ കേരളം
text_fieldsന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യയുടെ വലിയ ശതമാനവും കോവിഡിനെതിരായ ആർജിത പ്രതിരോധ ശേഷിയുള്ളവരെന്ന് ഐ.സി.എം.ആർ സർവേ. 11 സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിൽ ജനസംഖ്യയുടെ മൂന്നിൽ രണ്ടും പ്രതിരോധ ശേഷി നേടിയിട്ടുണ്ടെന്നും മധ്യപ്രദേശാണ് ഏറ്റവും മുന്നിലെന്നും റിപ്പോർട്ട് പറയുന്നു. 79 ശതമാനം പേരിലും ഇവിടെ കോവിഡ് ആൻറിബോഡിയുണ്ട്. എന്നാൽ, ഏറ്റവും പിറകിലുള്ള കേരളത്തിൽ ഇത് 44.4 ശതമാനം മാത്രമാണ്. അസമിൽ 50.3 ശതമാനവും മഹാരാഷ്ട്രയിൽ 58 ശതമാനവുമാണ് കണക്ക്. രാജ്യത്തെ 70 ജില്ലകളിൽ ഐ.സി.എം.ആർ നടത്തിയ സർവേ കണക്കുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റി പ്രസിദ്ധീകരിച്ചു.
രാജസ്ഥാനിൽ 76.2 ശതമാനം, ബിഹാർ 75.9, ഗുജറാത്ത് 75.3, ഛത്തീസ്ഗഢ് 74.6, ഉത്തരാഖണ്ഡ് 73.1, ഉത്തർ പ്രദേശ് 71, ആന്ധ്ര 70.2, കർണാടക 69.2, തമിഴ്നാട് 69.2, ഒഡിഷ 68.1 ശതമാനം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.