Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Taj Mahal House
cancel
Homechevron_rightNewschevron_rightIndiachevron_rightഭാര്യക്ക്​ സമ്മാനമായി...

ഭാര്യക്ക്​ സമ്മാനമായി 'താജ്​മഹൽ' പോലൊരു സ്വപ്​നവീട്​​; നിർമിച്ചത്​ മൂന്നുവർഷംകൊണ്ട്​ -ചിത്രങ്ങൾ കാണാം

text_fields
bookmark_border

ഭോപാൽ: മുഗൾ ചക്രവർത്തിയായ ഷാജഹാൻ പത്​നി മുംതാസ്​ മഹലിന്‍റെ സ്​മരണക്കായി നിർമിച്ച പ്രണയ സ്​മാരകമാണ്​ താജ്​മഹൽ. എന്നാൽ, നൂറ്റാണ്ടുകൾക്കിപ്പുറം മധ്യപ്രദേശിലെ ബുർഹാൻപുർ സ്വദേശി താജ്​മഹലിന്‍റെ മാതൃകയിലുളള ഒരു സ്വപ്​നവീടാണ്​ ഭാര്യക്ക്​ നിർമിച്ചുനൽകിയത്​.

വിദ്യാഭ്യാസ വിദഗ്​ധനായ ആനന്ദ്​ പ്രകാശ്​ ചോക്​സിയാണ്​ ഭാര്യ മഞ്​ജുഷ ചോക്​സിക്കായി വെണ്ണക്കൽ സ്​മാരകമെന്ന്​ തോന്നിക്കുന്ന വീട്​ നിർമിച്ച്​ നൽകിയത്​. ആശുപത്രി, സ്​കൂൾ തുടങ്ങിയ സ്​ഥാപനങ്ങളുടെ ഉടമയാണ്​ ആനന്ദ്​. തന്‍റെ സ്​കൂളിന്​ സമീപമാണ്​ ഭാര്യക്കായി വീട്​ നിർമിച്ച്​ നൽകിയത്​.


ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്​മഹലിന്‍റെ മാതൃകയിലാണ്​ വീട്​ നിർമിച്ചിരിക്കുന്നത്​. ഭാര്യയോടൊപ്പം മൂന്ന്​ വർഷം മുമ്പ്​ താജ്​മഹൽ സന്ദർശിച്ചതോടെയാണ്​ അതേ മാതൃകയിൽ വീട്​ നിർമിക്കാൻ ചോക്​സിക്ക്​ തോന്നിയത്​. തുടർന്ന്​ വീട്​ നിർമിക്കാൻ എൻജിനീയർമാരെ ഏൽപ്പിച്ചു. അവർ താജ്​മഹൽ മാതൃക സൂക്ഷ്​മമായി നിരീക്ഷിച്ച്​ മനസിലാക്കി. മൂന്നുവർഷംകൊണ്ടാണ്​ വീട്​ പണി പൂർത്തിയാക്കിയതെന്നും ചോക്​സി പറയുന്നു.

താജ്​മഹൽ സന്ദർ​ശിക്കാൻ കഴിയാത്ത നിരവധി പേരാണ്​ ബുർഹാൻപുരിലെ തന്‍റെ വീട്​ കാണാനെത്തുന്നതെന്നും ചോക്​സി പറയുന്നു.


55-60 അടി ഉയരത്തിലാണ്​ വീടിന്‍റെ നിർമാണം. 80 അടിയിൽ നിർമിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, അത്രയും ഉയരത്തിൽ നിർമിക്കാൻ പ്രാദേശിക ഭരണകൂടത്തിന്‍റെ അനുമതി ലഭിച്ചില്ല. വലിയൊരു ഹാർ, നാലു കിടപ്പുമുറി, അടുക്കള, ധ്യാനമുറി എന്നിവ അടങ്ങിയതാണ്​ വീട്​. കൂടാതെ 29 അടി ഉയരത്തിലുള്ള താഴികക്കുടവും ഈ താജ്​മഹൽ വീടിന്‍റെ പ്രത്യേകതയാണ്​.


താജ്​മഹലിന്‍റെ ഡിസൈൻ മനസിലാക്കുന്നതിന്​ മാത്രം ഒന്നരമാസം സമയമെടുത്തുവെന്ന്​ എൻജിനീയറായ പ്രവീൺ ചോക്​സി പറയുന്നു. പിന്നീട്​ രണ്ടര വർഷംകൊണ്ട്​ പണി തീർത്തു. താജ്​മഹൽ നിർമിക്കാൻ ഉപയോഗിച്ച വെണ്ണക്കല്ലിന്​ സമാനമായ മാർബിളാണ്​ വീടിനും ഉപയോഗിച്ചിരിക്കുന്നത്​. വീടിനുള്ളിലെ കൊത്തുപണികൾ തീർക്കാനായി ബംഗാളിലെയും ഇൻഡോറിലെയും കലാകാരൻമാരുടെ സഹായം തേടിയെന്നും പ്രവീൺ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taj MahalTaj Mahal House
News Summary - Madhya Pradesh man builds Taj Mahal like home for wife
Next Story