Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Madhya Pradesh Man Claims Buffalo Refuses To Be Milked Goes To Police
cancel
Homechevron_rightNewschevron_rightIndiachevron_rightപാൽ കറന്നെടുക്കാൻ എരുമ...

പാൽ കറന്നെടുക്കാൻ എരുമ സമ്മതിക്കുന്നില്ല; പരാതിയുമായി കർഷകൻ പൊലീസ്​ സ്​റ്റേഷനിൽ

text_fields
bookmark_border

ഭോപാൽ: പാൽ കറന്നെടുക്കാൻ എരുമ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി കർഷകൻ പൊലീസ്​ സ്​റ്റേഷനിൽ. മധ്യപ്രദേശിലെ ഭിന്ദ്​ ജില്ലയിലാണ്​ സംഭവം. തന്‍റെ എരുമ പാൽ കറന്നെടുക്കാൻ സമ്മതിക്കുന്നില്ലെന്നും ദുർമന്ത്രവാദമാണ്​ ഇതിന്​ കാരണമെന്നുമായിരുന്നു കർഷകനായ ബാബുലാൽ ജാദവിന്‍റെ പരാതി.

ശനിയാഴ്ച 45കാരൻ പരാതിയുമായി നായഗോൺ ​പൊലീസ്​ സ്​റ്റേഷനിലെത്തിയതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 'ശനിയാഴ്ച നായഗോൺ പൊലീസ്​ സ്​റ്റേഷനിൽ 45കാരനായ ബാബുലാൽ ജാദവ്​ പരാതിയുമായെത്തി. കുറച്ചുദിവസമായി പാൽ കറന്നെടുക്കാൻ എരുമ വിസമ്മതിക്കുന്നുവെന്നായിരുന്നു പരാതി' -പൊലീസ്​ ഡെപ്യൂട്ടി സൂപ്രണ്ട്​ അരവിന്ദ്​ ഷാ പറഞ്ഞു.

ദിവസവും അഞ്ചുലിറ്റർ പാൽ എരുമ നൽകിയിരുന്നു. രണ്ടു ദിവസമായി എരുമ പാൽ നൽകാൻ സമ്മതിക്കുന്നില്ല. ദുർമന്ത്രവാദത്തെ തുടർന്നാണ്​ എരുമ പാൽ നൽകാൻ വിസമ്മതിക്കുന്നതെന്നും കർഷകന്‍റെ പരാതിയിൽ പറയുന്നു. പരാതി നൽകി നാലുമണിക്കൂറിന്​ ശേഷം വീണ്ടും ബാബുലാൽ എരുമയുമാ​യെത്തി പൊലീസിന്‍റെ സഹായം തേടുകയായിരുന്നു.

'വെറ്ററിനറി ഉപദേശങ്ങൾ തേടുന്നതിന്​ കർഷകനെ സഹായിക്കാൻ സ്​റ്റേഷൻ ഇൻ ചാർജിന്​ നിർദേശം നൽകിയിരുന്നു. കർഷകൻ ഇന്ന്​ വീണ്ടും പൊലീസ്​ സ്​റ്റേഷനിലെത്തിയിരുന്നു. ഞായറാഴ്ച രാവിലെ പാൽ കറന്നെടുക്കാൻ എരുമ സമ്മതിച്ചുവെന്ന് അദ്ദേഹം അറിയിച്ചു' -ഷാ പറഞ്ഞു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BuffaloAnimalsPolice
News Summary - Madhya Pradesh Man Claims Buffalo Refuses To Be Milked Goes To Police
Next Story