ദുൈബയിൽ നിന്ന് വന്നയാൾ വിരുന്ന് നടത്തി; കുടുംബാംഗങ്ങൾ ഉൾപ്പെടെ 12 പേർക്ക് കോവിഡ്
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ ദുംബൈയിൽ നിന്നെത്തിയയാൾ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത ബന്ധുക്കൾക്ക് ഉൾപ്പെടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് 17ന് ദുബൈയിൽ നിന്നും എത്തിയയാൾ, മരിച്ചുപോയ അമ്മയുടെ
സ്മരാണാർഥം 1,500 പേരെ ക്ഷണിച്ച് വിരുന്ന് നടത്തുകയായിരുന്നു.
കോവിഡ് പോസിറ്റീവായ ഇയാളിൽ നിന്ന് ഭാര്യ ഉൾപ്പെടെ 11 പേർക്കും വൈറസ് പകർന്നു. സംഭവത്തെ തുടർന്ന് ഇവർ താമസിച്ച കോളനി പൂർണമായും അടച്ചു.
ദുബൈയിൽ വെയിറ്ററായി ജോലി ചെയ്യുന്ന സുരേഷ് എന്നയാളാണ് നാട്ടിൽ തിരിച്ചെത്തിയ ശേഷം സമ്പർക്ക വിലക്കിലിരിക്കണമെന്ന സർക്കാർ നിർദേശം ലംഘിച്ച് മാർച്ച് 20ന് വിരുന്ന് നടത്തിയത്.
മാർച്ച് 25 ഓടെ ഇയാളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. തുടർന്ന് ഭാര്യയെ ക്വാറൻറീൻ ചെയ്തെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളുമായി സമ്പർക്കത്തിലിരുന്നവരെ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാക്കുകയായിരുന്നു.
രോഗലക്ഷണങ്ങൾ കണ്ട അടുത്ത ബന്ധുക്കളിൽ 23 പേരിൽ കോവിഡ് പരിശോധന നടത്തി. ഇതിൽ എട്ടു സ്ത്രീകൾ ഉൾപ്പെടെ 10 പേർ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. ഇവരെ ആശുപത്രിയിലെ െഎസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നെഗറ്റീവ് ഫലം വന്നവരെ 14 ദിവസം ക്വാറൻറീൻ ചെയ്യും.
വിരുന്നിൽ പെങ്കടുത്തവർ സ്വന്തം വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയണമെന്ന് െമഡിക്കൽ ഓഫിസർ അറിയിച്ചു. അതേസമയം, ദുബൈയിൽ വെച്ച് നടത്തിയ പരിേശാധനയിൽ തനിക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്ന് സുേരഷ് പറഞ്ഞു.
12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ പുതിയ കോവിഡ് ഹോട്ട്‌സ്‌പോട്ട് ആയി മൊറീന മാറി. മധ്യപ്രദേിൽ ഇതുവരെ ആറുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.