Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Madhya Pradesh Minister Airlifted After Trying Flood Rescue On Boat
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രളയത്തിൽ...

പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പോയ മന്ത്രി കുടുങ്ങി; ഒടുവിൽ ഹെലി​േകാപ്​ടറിൽ രക്ഷപ്പെടുത്തൽ

text_fields
bookmark_border

ഭോപാൽ: മധ്യപ്രദേശിൽ പ്രളയ പ്രദേശത്ത്​ ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷിക്കാൻ പോയ മന്ത്രി കുടുങ്ങി. ​പ്രളയത്തിൽ കുടുങ്ങിയ മന്ത്രിയെ പിന്നീട്​ ഹെലികോപ്​ടർ ഉപയോഗിച്ച്​ രക്ഷപ്പെടുത്തുകയായിരുന്നു.

സംസ്​ഥാന ആഭ്യന്തര മന്ത്രിയായ നരോത്തം മിശ്രയെയാണ്​ ഹെലികോപ്​ടറിൽ രക്ഷപ്പെടുത്തിയത്​. ഡാട്ടിയ ജില്ലയിൽ പ്രളയത്തിൽ ഒമ്പതുപേർ വീടി​െൻറ മുകളിൽ കുടുങ്ങിയിരുന്നു. വീടി​െൻറ മുകൾഭാഗം ഒഴികെ ബാക്കി എല്ലാ ഭാഗവും മുങ്ങുകയായിരുന്നു. പ്രദേശത്തെ എം.എൽ.എ കൂടിയാണ്​ മിശ്ര.

വീടിന്​ മുകളിൽ കുടുങ്ങിയവരെ കണ്ടതോടെ മന്ത്രി സഞ്ചരിച്ചിരുന്ന ബോട്ട്​ അവിടേക്ക്​ അടുപ്പിക്കാൻ പറയുകയായിരുന്നു. ബോട്ടിൽ ദുരന്ത നിവാരണ സേനയും ദുരിതാശ്വാസ പ്രവർത്തകരുമുണ്ടായിരുന്നു. ശക്തമായ കാറ്റും വെള്ളക്കെട്ടും ഉണ്ടായിരുന്ന അവി​ടെക്കേ​ത്തിയതോടെ ബോട്ടിന്​ മുകളിലേക്ക്​ മരം ഒടിഞ്ഞുവീണ്​ മോട്ടർ കേടാകുകയായിരുന്നു. തുടർന്ന്​ മന്ത്രി സർക്കാർ അധികൃതർക്ക്​ ഹെലികോപ്​ടർ ​േവണമെന്ന്​ ആവശ്യപ്പെട്ട്​ സന്ദേശം അയച്ചു. ഇതോടെ കുടുങ്ങി കിടന്ന ഒമ്പതുപേരെയും മന്ത്രിയെയും ഹെലികോപ്​ടറിൽ രക്ഷപ്പെടുത്തി.

സംഭവത്തി​െൻറ വിഡിയോ ദൃ​ശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ​േതാതിൽ പ്രചരിച്ചു. ഹെലികോപ്​ടറിൽ മന്ത്രിയെ പ്രളയത്തിൽനിന്ന്​ രക്ഷപ്പെടുത്തുന്നത്​ വിഡിയോയിൽ കാണാം.

അതേസമയം, മിശ്രക്കെതിരെ കോൺഗ്രസ്​ ​രംഗത്തെത്തി. പബ്ലിസിറ്റി സ്​റ്റണ്ടാണ്​ മ​ന്ത്രിയുടേതെന്നാണ്​ കോൺഗ്രസ്​ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AirliftedNarottam MishraMadhya Pradesh Flood
News Summary - Madhya Pradesh Minister Airlifted After Trying Flood Rescue On Boat
Next Story