കോവിഡിനെ തുരത്താൻ വിമാനത്താവളത്തിൽ പൂജയുമായി ബി.ജെ.പി മന്ത്രി -VIDEO
text_fieldsഭോപ്പാല്‍: കോവിഡിനെ തുരത്താൻ ഇന്‍ഡോര്‍ വിമാനത്താവളത്തിൽ പൂജയും പാട്ടുമായി മധ്യപ്രദേശിലെ ബി.ജെ.പി നേതാവും ടൂറിസം സാംസ്‌കാരിക മന്ത്രിയുമായ ഉഷാ താക്കൂര്‍. മാസ്‌ക് പോലും ധരിക്കാതെയാണ് പൂജ. ദിവസവും പൂജയും ഹനുമാൻ ഭജനയും നടത്തുന്ന താൻ മാസ്‌ക് ഇടേണ്ടതില്ലെന്ന് മന്ത്രി എൻ.ഡി.ടി.വിയോട് പറഞ്ഞു.
വെള്ളിയാഴ്ച വിമാനത്താവളത്തിലെ ദേവി അഹല്യ ബായ് ഹോള്‍ക്കറുടെ പ്രതിമയ്ക്ക് മുമ്പിലായിരുന്നു മാസ്‌ക് ധരിക്കാതെ മന്ത്രിയുടെ വിവാദ പൂജ. എയര്‍പോര്‍ട്ട് ഡയറക്ടർ ആര്യമ സന്യാസ്, മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇവരൊക്കെ മാസ്‌ക് അണിഞ്ഞിട്ടുണ്ട്. പൂജയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചാണകം കത്തിച്ചാൽ 12 മണിക്കൂറോളം വീട് അണുവിമുക്തമാക്കാമെന്ന് ഉഷ താക്കുര്‍ നേരത്തെ കണ്ടുപിടിച്ചിരുന്നു. കഴിഞ്ഞ വർഷം 'ഗോ കൊറോണ ഗോ, കൊറോണ ഗോ' എന്ന മന്ത്രം ഉരുവിട്ടാൽ കൊറോണ പമ്പകടക്കുമെന്ന് കേന്ദ്ര മന്ത്രി രാംദാസ് ആത്തേവാല പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തിന് കോവിഡ് ബാധിച്ച് ചികിത്സ തേടിയിരുന്നു. നിലവില്‍ 3,27,220 രോഗികളാണ് മധ്യപ്രദേശിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 4,882 പേറക്കാണ് പുതുതായി രോഗം ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.