മതപരിവർത്തന പുസ്തകമെന്ന് സംഘ്പരിവാർ; എട്ടുപേർ കസ്റ്റഡിയിൽ
text_fieldsദാതിയ (മധ്യപ്രദേശ്): മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്ന പുസ്തകം വിതരണം ചെയ്തുവെന്ന ബജ്റംഗ്ദൾ, വിശ്വഹിന്ദുപരിഷത്ത് (വി.എച്ച്.പി) പ്രവർത്തകരുടെ പരാതിയിൽ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് സ്ത്രീകൾ അടക്കം പത്തംഗസംഘമാണ് പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നത്.
അടുത്തുള്ള ഹോളി ക്രോസ് സ്കൂളിൽ നിന്നാണ് ഇവരെ സംഘ്പരിവാർ പ്രവർത്തകർ കൊണ്ടുവന്നതെന്ന് ദാതിയയിലെ കോട്ട്വാലി പൊലീസ് പറഞ്ഞു.
വിവിധ സമൂഹങ്ങൾ തമ്മിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കിയെന്ന വകുപ്പുകളാണ് ഇവർെക്കതിരെ ചുമത്തിയതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.