Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശ്​:...

മധ്യപ്രദേശ്​: കാലുമാറു​മ്പോൾ താമര വിരിയുന്ന കണക്കിലെ കളി

text_fields
bookmark_border
Jyotiraditya-Scindia--Kamal-Nath
cancel

ഭോപാൽ: 19 എം.എൽ.എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്​ വിടു​േമ്പാൾ മധ്യപ്രദേശിലെ കമൽനാഥ്​ സർക്കാർ കടുത് ത പ്രതിസന്ധിയിൽ​. കോൺഗ്രസി​​​െൻറ പ്രാഥമികാംഗത്വത്തിൽ നിന്നുള്ള രാജി ജ്യോതിരാദിത്യ ​പാർട്ടി അധ്യക്ഷ സോണി യ ഗാന്ധിക്ക്​ സമർപ്പിച്ചതിനു പിന്നാലെ കമൽനാഥ്​ സർക്കാറിനെ വീഴ്​ത്താൻ ബി.ജെ.പിക്ക്​ എല്ലാ സഹായവും​ അദ്ദേഹം നൽകുമെന്നുറപ്പ്​.

സിന്ധ്യയെ അനുകൂലിക്കുന്ന 19 എം.എൽ.എമാർ ഗവർണർക്ക്​ രാജിക്കത്ത്​ അയച്ചു കൊടുത്തിട്ടുണ്ട്​. രാജി സ്വീകരിക്കുന്ന പക്ഷ​ം കോൺഗ്രസ്​ സർക്കാറി​​​െൻറ ഭൂരിപക്ഷം നഷ്​ടമാകും.

230 അംഗ മധ്യപ്രദേശ്​ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ​ 116 പേരുടെ പിന്തുണ വേണം​. 120 എം.എൽ.എമാരുടെ പിന്തുണയാണ്​ കമൽനാഥ്​ സർക്കാറിന്​ ഉണ്ടായിരുന്നത്​. കോൺഗ്രസിലെ 114 പേർക്കു പുറമെ ബി.എസ്​.പിയിലെ രണ്ടംഗങ്ങളും ഒരു സമാജ്​വാദി പാർട്ടി അംഗവും നാലു സ്വതന്ത്രരും സർക്കാറിനെ പിന്തുണച്ചിരുന്നു.

19 എം.എൽ.എമാർ രാജിവെക്കുന്നതോടെ ഭൂരിപക്ഷത്തിനു വേണ്ട എം.എൽ.എമാരുടെ എണ്ണം 106 ആയി കുറയും. കോൺഗ്രസിന്​ 95 എം.എൽ.എമാരുടെ പിന്തുണ മാത്രമാവും. ബി.എസ്​.പി, എസ്​.പി അംഗങ്ങളും സ്വതന്ത്രരും ചേർന്നാലും 101ലെത്തുകയേ ഉള്ളൂ. 107 പേരുടെ പിന്തുണയുള്ള ബി.ജെ.പി പുറത്തു നിന്നുള്ളവരുടെ പിന്തുണയില്ലാതെ തന്നെ മധ്യപ്രദേശിൽ അധികാരത്തിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamalnathJyotiraditya Scindiamalayalam newsindia newsMadhya Pradesh Political Crisis
News Summary - Madhya Pradesh Political Crisis Jyotiraditya Scindia KamalNath -India News
Next Story