മധ്യപ്രദേശിൽ അനധികൃത കോളനികൾക്ക് അംഗീകാരം നൽകും
text_fieldsഭോപാൽ: മധ്യപ്രദേശിലെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകുമെന്ന് മുഖ്യമന്ത്രി ശിവ്രാജ് ചൗഹാൻ. അനധികൃത കോളനികൾ എന്ന ടാഗ്മാറ്റി അവക്ക് അംഗീകാരം നൽകും. തല ഉയർത്തിപ്പിടിച്ച് ജീവക്കാൻ ജനങ്ങൾക്ക് ഇൗ സർക്കാർ അവസരം നൽകും. ഇൗ നടപടിക്ക് ശേഷം കൂടുതൽ അനധികൃത കോളനികൾ രൂപമെടുക്കാതിരിക്കാൻ ശ്രദ്ധ െചലുത്തുമെന്നും ചൗഹാൻ അറിയിച്ചു.
ഇത് ചരിത്രപരമായ തീരുമാനമാണെന്ന് വിശേഷിപ്പിച്ച ചൗഹാൻ ഇൗ നടപടിക്ക് മുൻ കൈെയടുത്ത ഭവന- നഗര വികസന മന്ത്രാലയത്തെ അഭിനന്ദിക്കുകയും െചയ്തു.
അടുത്ത ആറു മാസത്തിനുള്ളിൽ 5000ഒാളം കോളനികൾ നിയമാനുസൃതമാക്കുമെന്നാണ് സർക്കാർ അറിയിച്ചത്. രണ്ടരലക്ഷത്തോളം ജനങ്ങൾക്കിത് ഗുണകരമാകുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ രജിസ്ട്രേഷൻ ഉടൻ തുടങ്ങുമെന്നും തൊഴിലാളി സമ്മേളനങ്ങൾ ഏപ്രിൽ, മെയ് മാസങ്ങളിലായി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.