പരീക്ഷയിൽ നിന്ന് രക്ഷപ്പെടാൻ മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി; കൗമാരക്കാരൻ പിടിയിൽ
text_fieldsമൊറേന: പ്ലസ് ടു പരീക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ബന്ധുവായ മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി വയലിൽ തള്ളിയ കേസിൽ കൗമാരക്കാരൻ പിടിയിൽ. രൺബിർ(18) ആണ് പിടിയിലായത്. മധ്യപ്രദേശിലെ മൊറേന ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
കുട്ടി ഉറങ്ങിക്കിടക്കുമ്പോൾ എടുത്തുകൊണ്ടുപോവുകയും കയറുപയോഗിച്ച് കൈകാലുകൾ കെട്ടി ദൂരെയുള്ള വയലിൽ ഉപേക്ഷിക്കുകയുമായിരുന്നു. രാവിലെയാണ് കുട്ടിയെ കാണാതായ വിവരം മാതാവ് അറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ അറിയിക്കുകയും പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു.
വീട്ടിൽനിന്ന് ലഭിച്ച കുറിപ്പിലെ പൊരുത്തക്കേടിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച തുടങ്ങുന്ന പരീക്ഷയിൽ രൺബിർ പെങ്കടുക്കരുതെന്ന് കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. കൂടാതെ കുട്ടിയെ കണ്ടെത്താൻ രൺബിറിനെ അയക്കണമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. ഇതാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്.
തുടർന്ന് പൊലീസ് രൺബിറിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിെൻറ ചുരുളഴിഞ്ഞത്. കുട്ടിയെ തെരയാനെന്ന വ്യാജേന പരീക്ഷ എഴുതാൻ പോകാതിരിക്കുകയായിരുന്നു രൺബിറിെൻറ ലക്ഷ്യം. പരീക്ഷ എഴുതാതെ രക്ഷപ്പെടുന്നതിന് വേണ്ടി താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി വയലിൽ തള്ളിയതെന്ന് രൺബിർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പൊലീസ് കുട്ടിയെ കണ്ടെത്തി സുരക്ഷിതമായി രക്ഷിതാക്കളെ ഏൽപ്പിക്കുകയും രൺബിറിനെതിരെ കേസെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.