മധ്യപ്രദേശിൽ ബി.ജെ.പിക്ക് തുണയായത് രണ്ട് മേഖലകളിലെ വിജയം
text_fieldsRepresentational Image
ഭോപാൽ: ഏറെ നിർണായകമായ മാൽവ- നിമർ, ഗ്വാളിയോർ-ചമ്പൽ മേഖലകളിലെ മികച്ച പ്രകടനമാണ് മധ്യപ്രദേശിൽ ഭരണം പിടിക്കാൻ ബി.ജെ.പിക്ക് തുണയായതെന്ന് വിലയിരുത്തൽ. 2018 തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച മേഖലകളാണിത്.
മാൽവ-നിമർ മേഖലയിലെ 66 മണ്ഡലങ്ങളിൽ 48 എണ്ണത്തിൽ വിജയിക്കാൻ ബി.ജെ.പിക്കായി. കോൺഗ്രസ് 17 സീറ്റിലൊതുങ്ങി. ഒരു സീറ്റ് പുതുതായി രംഗത്തെത്തിയ ഭാരത് ആദിവാസി പാർട്ടിക്ക് ലഭിച്ചു.
കഴിഞ്ഞ തവണ കോൺഗ്രസിന് ഈ മേഖലയിൽ 35 സീറ്റും ബി.ജെ.പിക്ക് 28 സീറ്റുമാണ് ലഭിച്ചിരുന്നത്. മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യക്ക് ഏറെ സ്വാധീനമുള്ള ഗ്വാളിയോർ- ചമ്പൽ മേഖലയിൽ പകുതിയിലധികം സീറ്റുകൾ നേടാൻ ബി.ജെ.പിക്കായി. ആകെ 34 സീറ്റിൽ ബി.ജെ.പിക്ക് 18 എം.എൽ.എമാരെ ലഭിച്ചപ്പോൾ കോൺഗ്രസ് പത്തിലൊതുങ്ങി.
സിന്ധ്യ കോൺഗ്രസിനൊപ്പമായിരുന്നപ്പോൾ 26 സീറ്റ് ലഭിച്ചിരുന്നു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ആറ് എം.എൽ.എമാർ പരാജയപ്പെട്ടപ്പോൾ ഏഴുപേർ വിജയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.