ചോർന്നൊലിക്കുന്ന ക്ലാസ് മുറി, കുട ചൂടി ആദിവാസി വിദ്യാർഥികൾ; വിഡിയോ
text_fieldsചോർന്നൊലിക്കുന്ന ക്ലാസ് മുറിയിൽ കുട ചൂടി ആദിവാസി വിദ്യാർഥികൾ. മധ്യപ്രദേശിലെ സിയോണി ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപകൻ ക്ലാസെടുക്കുന്നതിനിടെയാണ് പത്തോളം വിദ്യാർഥികൾ കുട ചൂടിയിരിക്കുന്നത്. ഇതിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സിയോണി ജില്ലയിലെ ആദിവാസി ഭൂരിപക്ഷ പ്രദേശമായ ഖയ്റികല ഗ്രാമത്തിലെ പ്രൈമറി സ്കൂളിൽനിന്നുള്ളതാണ് വിഡിയോയെന്ന് ട്രൈബൽ ആർമി ട്വിറ്റ് ചെയ്തു. മേൽക്കൂരയിൽനിന്ന് ഉറ്റിവീഴുന്ന മഴ വെള്ളം തലയിൽ വീഴാതിരിക്കാൻ വിദ്യാർഥികൾ ക്ലാസ് മുറിയിൽ കുട ചൂടിയിരിക്കാൻ നിർബന്ധിതരാകുകയാണ്. ശിവരാജ് ചൗഹാൻ കുട്ടിയെ വിദേശത്ത് അയച്ച് പഠിപ്പിക്കുന്നു. ആദിവാസി വിദ്യാർഥികളുടെ അവസ്ഥ ഇതാണെന്നും ട്വീറ്റിൽ പറയുന്നു.
തഴെത്തട്ടിലുള്ളവരുടെ ഉന്നമനത്തിനും വികസനത്തിനും സർക്കാർ കോടികൾ മുടക്കുന്നു എന്ന് അവകാശപ്പെടുമ്പോഴാണ് ഈ ദുരവസ്ഥ. ദേശീയ അച്ചീവ്മെന്‍റ് സർവേയിൽ പ്രാഥമിക ക്ലാസുകളിലെ ദേശീയ വിദ്യാഭ്യാസ നേട്ടങ്ങളിൽ അഞ്ചാം സ്ഥാനത്താണ് മധ്യപ്രദേശ്. എന്നാൽ, സർവേ റിപ്പോർട്ടിനു നേർ വിരുദ്ധമാണ് സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ അവസ്ഥയെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.