മധ്യപ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് 9 തൊഴിലാളികൾ കുടങ്ങി
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ കട്‌നി ജില്ലയിൽ ബർഗി കനാൽ പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നതിനെ തുടർന്ന് ഒമ്പത് തൊഴിലാളികൾ തുരങ്കത്തിൽ അകപ്പെട്ടു. ശനിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ഏഴ് പേരെ രക്ഷപ്പെടുത്തിയതായും രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും അധികൃതർ അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്.ഡി.ഇ.ആർ.എഫ്) പ്രാദേശിക ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്.
രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ജില്ലാ കiക്ടറും എസ്.പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി രാജേഷ് രാജോറ മാധ്യമങ്ങളോട് പറഞ്ഞു.
പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ഉറപ്പ് വരുത്തണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.