Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൈക്കോലും വേണ്ട,...

വൈക്കോലും വേണ്ട, കാലിത്തീറ്റയും വേണ്ട... പശുക്കൾക്ക്​ ചോ​ക്ലറ്റ്​ കണ്ടുപിടിച്ച്​ മധ്യപ്രദേശിലെ യൂനിവേഴ്​സിറ്റി

text_fields
bookmark_border
cow
cancel

ജബൽപുർ: പശുക്കൾക്ക്​ പാൽകൂട്ടാൻ കാലിത്തീറ്റയും വൈക്കോലുമൊന്നും ഇനി വേ​െണ്ടന്നാണ്​ മധ്യപ്രദേശിലെ യൂനിവേഴ്​സിറ്റി പറയുന്നത്​. പകരം ജബൽപുർ കേന്ദ്രമായ നാനാജി ദേശ്​മുഖ്​ വെറ്ററിനറി സയൻസ്​ യൂനിവേഴ്​സിറ്റി കണ്ടുപിടിച്ച ചോ​ക്ലറ്റ്​ നൽകിയാൽ മതി. പാൽ മാത്രമല്ല, പ്രജനന നിരക്കും കൂടും. രണ്ടു മാസത്തെ ഗവേഷണത്തിനൊടുവിലാണ്​ വിറ്റാമിൻ, ധാതു സമ്പന്നമായ ചേ​ാക്ലറ്റ്​ വികസിപ്പിച്ചിരിക്കുന്നത്​.

500 ​ഗ്രാം ആണ്​ തൂക്കം, വില 25 രൂപ. കാലിത്തീറ്റയിൽ ഉപയോഗിക്കുന്ന കടുക്​ കേക്ക്​, അരി, ശർക്കര, കഞ്ഞിപ്പശ, ചെറുനാരങ്ങ പൊടി, ഉപ്പ്​ എന്നിവയാണ്​ ഇതിലും അടങ്ങിയിരിക്കുന്നത്​. കാലിത്തീറ്റയോ വൈക്കോലോ കിട്ടാനില്ലാത്ത സന്ദർഭങ്ങളിൽ ഈ ചേ​ക്ലറ്റ്​ നൽകിയാൽ മതിയെന്ന്​ യൂനിവേഴ്​സിറ്റി വൈസ്​ചാൻസലർ പ്രഫ. എസ്​.പി. തിവാരി പറയുന്നു.

സംസ്​ഥാന ​വെറ്ററിനറി മൃഗസംരക്ഷണ വകുപ്പി​െൻറ സഹായത്തോടെ ഉടൻതന്നെ എല്ലാ കർഷകർക്കും നൽകാനാണ്​ പദ്ധതി. ചോ​ക്ലറ്റ്​ നിർമാണസംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വെറ്ററിനറി ബിരുദക്കാർക്ക്​ സാ​ങ്കേതികവിദ്യ കൈമാറും. അനുമതി ലഭിച്ചാൽ ഉൽപന്നം വിപണിയിൽ എത്തിക്കാമെന്ന്​ അറിയിച്ച്​ യൂനിവേഴ്​സിറ്റി സർക്കാറിന്​ കത്തയച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshcow chocolate
News Summary - Madhya Pradesh university discovers chocolate for cattle to improve milk production
Next Story