പശുക്കളെ ശരീരത്തീലൂടെ ഒാടിച്ച് ദീപാവലി ദിനത്തിൽ വിചിത്ര ആചാരം
text_fieldsഉജ്ജയിൻ : ദീപാവലി ദിനത്തിൽ പശുക്കളെ ശരീരത്തിലൂടെ നടത്തിച്ചാൽ ജീവിതത്തിൽ ഭാഗ്യമുണ്ടാവുമെന്നാണ് മധ്യപ്രദേശിലെ ഒരു പറ്റം ഗ്രാമീണരുടെ വിശ്വാസം. പശുക്കളെ ശരീരത്തിനു മുകളിലൂടെ ഒാടാൻ അനുവദിച്ച ശേഷം തല കുമ്പിട്ട് കമിഴ്ന്ന് കിടക്കുന്നതാണ് രീതി. പശുക്കൾ ഒാടി തുടങ്ങുമ്പോൾ പലരുടെയും വസ്ത്രം കീറുകയും ചെയ്യും.മധ്യപ്രദേശിലെ ബാദ്വാ ഗ്രാമത്തിലാണ് വർഷം തോറും ഈ വിചിത്ര ആചാരം കൊണ്ടാടുന്നത് .തങ്ങൾക്ക് ഇതുമൂലം യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത് ഏതെങ്കിലും കാരണം മൂലം ആർക്കെങ്കിലും മുറിവുകൾ സംഭവിച്ചാൽ ഗോമൂത്രമോ,ചാണകമോ ഉപയോഗിച്ച് മുറിവുകൾ കരിയുമെന്നും ഇവർ വ്യക്തമാക്കുന്നു.
ദീപാവലി ദിവസം എല്ലാവരും തങ്ങളുടെ കന്നുകാലികളെ അണിയിച്ചൊരുക്കുകയും, വ്യത്യസ്ത നിറങ്ങൾ പൂശി അലങ്കരിക്കും, അവയുടെ കഴുത്തിൽ മണികെട്ടുകയും ചെയ്യും. തുടർന്ന് നിലത്ത് കമിഴ്ന്ന് കിടക്കുന്ന ഗ്രാമീണർ പശുക്കളെ തങ്ങളുടെ ദേഹത്തിലൂടെ ഒാടാൻ അനുവദിക്കും. ഗാവ് ഗൗരി എന്നാണ് ഗ്രാമീണർ ഇൗ വ്യത്യസ്ത ആചാരത്തിനെ വിളിക്കുന്നത്. ഇതു വഴി ഭാഗ്യം കൈവരുമെന്ന് വിശ്വസിക്കുന്ന ഇവർ ഇത് രാജ ഭരണ കാലം മുതൽ തുടർന്നു പോകുന്നതാണ്.
ഗാവ് ഗൗരിക്ക് ആസ്പദമായി ഒരു കഥയും ഗ്രാമീണർ പറയുന്നു ഒരാൾ തനിക്കൊരു ആൺകുട്ടി ഉണ്ടാവാൻ ഗോവർധനത്തോട് പ്രാർഥിച്ചുവെന്നും അത് സഫലമായതോടെയാണ് തങ്ങൾ വർഷത്തിലൊരിക്കൽ ഈ ആചാരം കൊണ്ടാടുന്നു എന്നുമാണ് കഥ. . ആചാരത്തിനൊടുവിൽ ചാണകത്തിൽ നിർമ്മിച്ച ഗോവർധനത്തിനെ പ്രതിമ സ്ഥാപിക്കുന്നു. ഒാടുന്നതിനിടെ ഏതെങ്കിലുമൊരു പശു പ്രതിമയുടെ മുന്നിൽ നിന്നാൽ ആചാരങ്ങൾ അപൂർണമായി എന്നാണ് അർഥം. എതായാലും പശുക്കൾ ആരെയും ഉപദ്രവിക്കില്ലന്നാണ് ഇക്കൂട്ടർ വിശ്വസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.