Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർതൃവീട്​ വിട്ട്​...

ഭർതൃവീട്​ വിട്ട്​ ബന്ധു വീട്ടിൽ വിരുന്നിന്​ പോയി; 19കാരിക്ക് ബന്ധുക്കളുടെ​ ക്രൂര മർദനം

text_fields
bookmark_border
mp women asaulted
cancel

ഭോപ്പാൽ:ഭർത്താവി​െൻറ വീട്​ വിട്ട്​ സ്വന്തം ബന്ധുവി​െൻറ വീട്ടിൽ വിരുന്നു പോയതിന്​ 19 വയസുകാരിക്ക്​ നേരിടേണ്ടി വന്നത്​ കൊടിയ മർദനം. പൊതുജനം നോക്കി നിൽക്കേ മുടിയിൽ പിടിച്ച്​ വലിക്കുകയും മരത്തിൽ കെട്ടിയിട്ട്​ വടികൊണ്ട്​ അടിക്കുകയും മറ്റും ചെയ്യുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചു. പെൺകുട്ടിയുടെ പിതാവും ബന്ധുക്കളുമാണ്​ മർദനത്തിന്​ പിന്നിൽ. മൂന്ന്​ മാസം മുമ്പ്​ വിവാഹിതയായ പെൺകുട്ടി സ്വന്തം വീട്ടിലേക്ക്​ മടങ്ങി വന്നതിനായിരുന്നു മർദനം.

മൊബൈൽ ഫോണിൽ ചിത്രീകരിക്കപ്പെട്ട വിഡിയോയിൽ അക്രമികളിൽ ഒരാൾ 'കരച്ചിൽ നിർത്തെടി, നീ ഇനി എപ്പോഴെങ്കിലും തിരിച്ചു വരുമോ?' എന്ന്​ ആക്രോശിക്കുന്നുണ്ട്​. മറ്റൊരാൾ യാതൊരു ദയയുമില്ലാതെ പെൺകുട്ടിയെ മർദിക്കുകയാണ്​. അടിച്ചുകൊണ്ടിരിക്കുന്ന വടി പൊട്ടിയപ്പോൾ മാത്രമാണയാൾ നിർത്ത​ിയത്​.

ക​ുട്ടിയെ മരത്തിൽ കെട്ടിയിട്ട്​ അടിക്കുകയും പരിഹസിച്ച്​ ചിരിക്കുകയും ചെയ്യ​ുന്നത്​ കണ്ടിട്ടും കണ്ടു നിന്ന ആളുകളിൽ നിന്ന്​ ഒരാൾ പോലും പ്രതികരിച്ചില്ല. ഗോത്ര വിഭാഗക്കാരിയായ പെൺകുട്ടി ഭർത്താവി​െൻറ വീട്ടിൽ നിന്നും അലിരാജ്​പൂരിലുള്ള മാതൃസഹോദര​െൻറ വീട്ടിലേക്കാണ്​ പോയത്​. ജൂൺ 28 അവിടെ നിന്ന്​ ഇറക്കിക്കൊണ്ടു വന്നായിരുന്നു മർദനം.

വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ്​ പെൺകുട്ടിയുടെ മൊഴിയെടുത്തു. പിതാവും ബന്ധുക്കള​ും അറസ്​റ്റിലായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshtorturing womenassaulting women
News Summary - Madhya Pradesh Woman tortured by relatives for Leaving In-Laws' House
Next Story