മധ്യപ്രദേശിൽ ബി.ജെ.പി പ്രകടനപത്രിക; വർഷം 10 ലക്ഷം തൊഴിലവസരം
text_fieldsഭോപാൽ: മധ്യപ്രദേശിൽ വർഷത്തിൽ 10 ലക്ഷം പേർക്ക് തൊഴിലവസരം വാഗ്ദാനം ചെയ്ത് ബി.ജെ.പി പ്രകടനപത്രിക. ഇൗ മാസം 28ന് നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ‘ദൃഷ്ടിപത്ര’ എന്ന് പേരിട്ട പ്രകടനപത്രിക ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പുറത്തിറക്കിയത്.
കർഷക ആത്മഹത്യ, കർഷക പ്രക്ഷോഭം എന്നിവമൂലം സമ്മർദത്തിലായ ബി.ജെ.പി സർക്കാർ ഇത്തവണ കടുത്ത മത്സരമാണ് നേരിടുന്നത്. വർഷന്തോറും സംസ്ഥാനത്തെ 10 ലക്ഷം തൊഴിൽരഹിതർക്ക് തൊഴിൽ നൽകുമെന്നും സ്വയംതൊഴിൽ കണ്ടെത്താനുള്ള അവസരങ്ങൾ ലഭ്യമാക്കുമെന്നും ചടങ്ങിൽ പെങ്കടുത്ത മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ പറഞ്ഞു.
സംസ്ഥാനത്തിെൻറ വികസനത്തിലും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ഉന്നമനത്തിനുമായി പാർട്ടി സമഗ്രമായ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 230 സീറ്റുകളുള്ള നിയമസഭയിലേക്കുള്ള വോെട്ടണ്ണൽ ഡിസംബർ 11ന് നടക്കും. പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിെൻറ പ്രകടനപത്രികയായ ‘വചൻ പത്ര’ ഒരാഴ്ചമുമ്പ് പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.