മധ്യപ്രദേശിൽ കോൺഗ്രസിന് ബാലികേറാമലയായി 14 സീറ്റുകൾ
text_fieldsഭോപാൽ: 15 വർഷത്തെ വനവാസം അവസാനിപ്പിച്ച് മധ്യപ്രദേശിൽ കഴിഞ്ഞവർഷം അധികാരം പിടി ച്ചെങ്കിലും സംസ്ഥാനത്തെ 14 ലോക്സഭാ സീറ്റുകൾ കോൺഗ്രസിന് ബാലികേറാമലയായി തുടരുന്നു. ഒന്നരപതിറ്റാണ്ടിനിടയിൽ കോൺഗ്രസിന് ഇൗ സീറ്റുകളിൽ ഒരിക്കൽപോലും പച്ചതൊടാൻ കഴിഞ്ഞിട്ടില്ല. ഇതേകാലത്ത് രണ്ടുസീറ്റുകളിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയം അകന്നുനിന്നത്.
2014 തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 29 സീറ്റുകളിൽ 27 ഉം ബി.ജെ.പി തൂത്തുവാരിയിരുന്നു. കോൺഗ്രസിെൻറ േജ്യാതിരാദിത്യ സിന്ധ്യയും കമൽനാഥും മത്സരിക്കുന്ന ഗുണയും ചിന്ദ്വാരയും മാത്രമാണ് ബി.ജെ.പിക്ക് വഴങ്ങാതിരുന്നത്. കമൽനാഥ് ചിന്ദ്വാരയിൽ ജയിച്ചത് 10 തവണയാണ്. 2002 മുതൽ സിന്ധ്യ ഗുണയിൽ നിന്ന് ജയിച്ചുവരുന്നു. ഭോപാൽ, ഇൻഡോർ, വിദിശ, മൊറേന, ഭിന്ദ്, സാഗർ, ടികംഗഢ്, ദമോഹ്, ഖജുരാഹോ, സത്ന, ജബൽപൂർ, ബാലാഘട്ട്, ബേതുൽ, റേവ എന്നിവയാണ് കോൺഗ്രസിനെ വിഷമിപ്പിക്കുന്ന 15 മണ്ഡലങ്ങൾ. റേവ ഒഴികെ 14 ഇടത്തും 15 വർഷമായി ബി.ജെ.പി തന്നെയാണ് ജയിക്കുന്നത്. ഇടക്ക് ബി.എസ്.പി ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.