പടക്കശാലയിൽ സ്ഫോടനം: മരണം 25 ആയി
text_fieldsബാൽഘട്ട്: മധ്യപ്രദേശിൽ ബാൽഘട്ട് ജില്ലയിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം 25 ആയി. മരിച്ചവരിൽ 20 സ്ത്രീകളും അഞ്ച് പുരുഷന്മാരുമാണുള്ളത്. പരിക്കേറ്റവരിൽ ഗുരുതരാവസ്ഥയിലുള്ള അഞ്ചുപേർ നാഗ്പുരിലും മറ്റുള്ളവർ സമീപത്തെ ആശുപത്രിയിലും ചികിത്സയിലാണെന്ന് എ.ഡി.ജി.പി ജി. ജനാർദനൻ പറഞ്ഞു.
ഭോപാലിൽനിന്ന് 440 കിലോമീറ്ററും ജില്ല ആസ്ഥാനമായ ബാൽഘട്ടിൽനിന്ന് 10 കിലോമീറ്ററും അകലെയുള്ള ഖാരി ഗ്രാമത്തിലെ വാർസി പടക്കനിർമാണ കേന്ദ്രത്തിൽ ബുധനാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്. 40 തൊഴിലാളികൾ അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.