മധ്യപ്രദേശിലെ ദേശസുരക്ഷ വകുപ്പ് പ്രയോഗത്തിനെതിരെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഗോഹത്യയുടെ പേരിൽ മധ്യപ്രദേശിൽ മുസ്ലിം യുവാക്കൾക്കെതിരെ ദേശസുരക്ഷ വ കുപ്പുപ്രകാരം കേസെടുത്ത കമൽനാഥ് സർക്കാറിെൻറ നടപടിക്കെതിരെ കോൺഗ്രസ് നേതാക ്കൾ. ഗോഹത്യയുടെ പേരിൽ ദേശീയ സുരക്ഷ നിയമം (എൻ.എസ്.എ) ചുമത്തിയത് തെറ്റായ നടപടിയാണെന്നും ഇത്തരം തെറ്റുകൾ സംഭവിക്കുേമ്പാൾ അത് നേതൃത്വത്തിെൻറ പോരായ്മയാണെന്നും ചിദംബരം പറഞ്ഞു.
എൻ.എസ്.എ ചുമത്തിയത് തെറ്റാണെന്നും തിരുത്തണമെന്നും കമൽനാഥിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അറിയിച്ചതായും വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന അദ്ദേഹത്തിെൻറ പുസ്തക പ്രകാശന ചടങ്ങിൽ പറഞ്ഞു. ദേശസുരക്ഷ നിയമം പശുവിനെ കൊന്നതിന് ചുമത്തുന്നത് ശരിയല്ലെന്ന് നിലപാടുമായി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. പശുവിനെ കൊന്നാൽ ഏത് വകുപ്പുപ്രകാരം കുറ്റം ചുമത്തണമെന്ന് പൊലീസാണ് തീരുമാനിക്കേണ്ടത്. എന്നാൽ, അതിന് ദേശസുരക്ഷ നിയമം ബാധകമാക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും ദിഗ്വിജയ് സിങ് ചൂണ്ടിക്കാട്ടി.
മധ്യപ്രദേശ് സർക്കാർ നടപടിയിൽ വിമർശനവുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിയും രംഗത്തുവന്നു. നടപടി പിൻവലിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂേറാ ആവശ്യപ്പെട്ടു. ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷവിമർശനം ഉന്നയിച്ചു. യോഗി ആദിത്യനാഥ് സർക്കാറാണ് ഗോഹത്യയുടെ പേരിൽ മുസ്ലിം യുവാക്കൾക്കെതിരെ വ്യാപകമായി എൻ.എസ്.എ ചുമത്തിയിരുന്നത്. ഇതിനിടെയാണ് 15 വർഷത്തെ ബി.ജെ.പി ഭരണത്തിന് അറുതി വരുത്തി മധ്യപ്രദേശിൽ അധികാരത്തിലേറ്റ കമൽനാഥിെൻറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറും യോഗിയുടെ പാത പിന്തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.