മധ്യപ്രദേശിൽ നാലും രാജസ്ഥാനിൽ മൂന്നും തടവുപുള്ളികൾ ജയിൽചാടി
text_fieldsഭോപാൽ/ജയ്പുർ: മധ്യപ്രദേശിൽ നാലും രാജസ്ഥാനിൽ മൂന്നും തടവുപുള്ളികൾ ഒരേദിവസ ം ജയിൽചാടി. മധ്യപ്രദേശിലെ നീമുച് ജില്ല ആസ്ഥാനത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെ യുള്ള കനാവതി മേഖലയിലെ സബ് ജയിലിൽനിന്ന് കൊലപാതക-ബലാത്സംഗ കേസിലെ പ്രതികൾ അട ക്കം നാലു തടവുപുള്ളികളാണ് ഞായറാഴ്ച ജയിൽ ചാടിയതെന്ന് ജയിലർ ആർ.പി. വാസുനയ് പറഞ്ഞു.
നാർ സിങ് (20), പങ്കജ് മോംഗിയ (21), ലേഖ് രാം (29), ദുബെ ലാൽ (19) എന്നിവർ 22 അടി ഉയരമുള്ള മതിലിെൻറ മുകളിലേക്ക് കയർ എറിഞ്ഞുപിടിപ്പിച്ച് ജയിൽ വളപ്പിനുപുറത്ത് നിലയുറപ്പിച്ച ആരുടെയോ സഹായത്തോടെ കയറിൽ പിടിച്ചുകയറി രക്ഷപ്പെടുകയായിരുെന്നന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്ന് കേസിലാണ് നാർ സിങ്ങും മോംഗിയയും പിടിയിലായത്.
കൊല, കൊള്ള കേസുകളിലാണ് ലേഖ് രാം ജയിലിലായത്. ബലാത്സംഗ കേസിൽ വിചാരണ നേരിടുന്നയാളാണ് ലാൽ. സംഭവം അന്വേഷിക്കുന്നതിനായി മുതിർന്ന ജയിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജയിൽ ചാടിയവരെ പിടികൂടുന്നവർക്ക് അരലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ഝാൽവാർ ജില്ല ജയിലിൽനിന്നാണ് മൂന്നു തടവുപുള്ളികൾ ഞായറാഴ്ച ജയിൽ ചാടിയത്. വെവ്വേറെ ബലാത്സംഗ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നു ബാൽമുകുനട് റാത്തോഡ് (34), ദിനേഷ് പ്രജാപതി (25), സോഹൻകുമാർ സുതർ (27) എന്നിവരാണ് പുതപ്പുകൾ ഉപയോഗിച്ച് 18 അടി ഉയരമുള്ള ജയിൽ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടതെന്ന് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് രാജ്പാൽ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.