മധ്യപ്രദേശിൽ ഗോരക്ഷക ഗുണ്ടകൾക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം
text_fieldsഭോപാൽ: പശുവിെൻറ പേരിലുള്ള അതിക്രമങ്ങൾക്ക് ആറു മാസം മുതൽ അഞ്ചുവർഷം വരെ ജയിൽ ശി ക്ഷ ലഭിക്കുന്ന നിയമത്തിെൻറ കരടിന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. ഗോരക്ഷ ക ഗുണ്ടകൾക്ക് കടിഞ്ഞാണിടാനുദ്ദേശിച്ചാണ് കോൺഗ്രസ് സർക്കാർ 2004ലെ നിയമം പരിഷ്ക രിക്കുന്നത്.
മുഖ്യമന്ത്രി കമൽ നാഥിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് നിർദേശം അംഗീകരിച്ചത്. സംസ്ഥാനത്തെ ഗോവധ നിരോധന നിയമം പുതുക്കാനുള്ള നിർദേശം അംഗീകരിച്ചതായി മൃഗസംരക്ഷണ മന്ത്രി ലഖൻ സിങ് യാദവ് വ്യക്തമാക്കി. ജൂലൈ എട്ടിന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ നിർദേശം അവതരിപ്പിച്ചേക്കും.
േഗാരക്ഷക ഗുണ്ടകൾ അതിക്രമം കാണിച്ചാൽ 25,000 മുതൽ 50,000 രൂപ വരെ പിഴയൊടുക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. തുടർച്ചയായി സമാന കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നവർക്ക് ശിക്ഷ ഇരട്ടിയാക്കും. കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവർക്ക് മൂന്നു വർഷം വരെയാണ് തടവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.