Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഴിമതി കേസ്​:...

അഴിമതി കേസ്​: തമിഴ്​നാട്​ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന്​ ഹൈകോടതി ഉത്തരവ്​

text_fields
bookmark_border
അഴിമതി കേസ്​: തമിഴ്​നാട്​ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന്​ ഹൈകോടതി ഉത്തരവ്​
cancel

ചെ​ൈന്ന: തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനസ്വാമിക്കെതിരെ അഴിമതി കേസിൽ സി.ബി.​െഎ അന്വേഷണത്തിന്​ ഹൈകോടതി ഉത്തരവ്​. ഡി.എം.കെ സമർപ്പിച്ച ഹരജിയിലാണ്​ ദേശീയപാതകളുടെ കരാർ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന്​ കോടതി ഉത്തരവിട്ടത്​.

അന്വേഷണം നടത്തി മൂന്ന്​ മാസത്തിനകം പ്രാഥമിക റിപ്പോർട്ട്​ സമർപ്പിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്​. സംസ്ഥാന വിജിലൻസിനോട്​ കേസി​നെ സംബന്ധിക്കുന്ന വിവരങ്ങൾ ഒരാഴ്​ചക്കകം സി.ബി.​െഎക്ക്​ കൈമാറാനും നിർദേശിച്ചിട്ടുണ്ട്​.

നേരത്തെ കേസിൽ വിജിലൻസ്​ പ്രാഥമിക അ​ന്വേഷണം നടത്തി റിപ്പോർട്ട്​ ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു. ഒക്​ടോബർ ഒമ്പതിന്​ സമർപ്പിച്ച റിപ്പോർട്ടിൽ പളനിസ്വാമിക്കെതിരെ തെളിവില്ലെന്നായിരുന്നു വ്യക്​തമാക്കിയിരുന്നത്​. പരാതിയുമായി വിജലൻസിനെ സമീപിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്ന്​ ഡി.എം.കെ സമർപ്പിച്ച ഹരജിയിൽ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട്​ ആരോപണ വിധേയരായ പല കരാറുകാരുടെയും ഒാഫീസുകളും ആദായ നികുതി റെയ്​ഡ്​ നടന്ന കാര്യവും ഡി.​എം.കെ ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMadras HCCBI probeEdapadi palaniswami
News Summary - Madras HC Orders CBI Probe Into Corruption Allegations Against Tamil Nadu CM Palaniswamy-India news
Next Story