തൂത്തുക്കുടി സ്റ്റെർലൈറ്റ് കോപ്പർ പ്ലാൻറ് വിപുലീകരണത്തിന് സ്റ്റേ
text_fieldsതൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള സ്റ്റെർലൈറ്റ് കോപ്പർ മൈനിങ് ഇൻഡസ്ട്രിയുടെ പുതിയ കോപ്പർ സ്മെൽട്ടറിെൻറ വിപുലീകരണം ഹൈകോടതി സ്റ്റേ ചെയ്തു. മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചാണ് രണ്ടാം യൂനിറ്റിെൻറ വിപുലീകരണം സ്റ്റേ ചെയ്തത്.
സംഭവത്തിെൻറ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയംതമിഴ്നാട് സർക്കാറിനോട് റിപ്പോർട്ട് തേടി.
പുതിയ കോപ്പർ യൂനിറ്റിെൻറ നിർമാണത്തിനെതിരെ നടന്ന ജനകീയ സമരത്തിനു നേരെ ചൊവ്വാഴ്ചയുണ്ടായ പൊലീസ് വെടിവെപ്പിൽ 11 പേർ മരിക്കുകയും 100ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്ലാൻറ് സമീപ പ്രദേശങ്ങളിലെ ജലം മലിനമാകുന്നതിന് കാരണമാകുന്നുവെന്നും ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും ആരോപിച്ചാണ് ജനങ്ങൾ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയത്.
വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ എം.ഡി.എം.കെ നേതാവ് വൈകോ, നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഗ്രാമവാസികൾ നടത്തിയ കലക്ടറേറ്റ് മാർച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പ് ആസൂത്രിതമെന്ന് വൈകോ ആരോപിച്ചു. പൊലീസുകാർ സമരക്കാരെ തെരഞ്ഞുപിടിച്ചു അക്രമിക്കുകയായിരുന്നുവെന്നും ഉത്തരാവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആരാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് അറിയേണ്ടതുണ്ടെന്ന് കമൽ ഹാസൻ അഭിപ്രായപ്പെട്ടിരുന്നു. നഷ്ടപരിഹാരം ഒരു പരിഹാരമല്ലെന്നും ഇൗ വ്യവസായം അടച്ചു പൂട്ടണമെന്നതാണ് ജനങ്ങളുടെ ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേ സമയം തൂത്തുകുടിയിൽ സമരക്കാർക്ക് നേരെയുള്ള വെടിവെപ്പ് ആസൂത്രിതമെന്ന ആരോപണത്തിന് ബലം പകർന്ന് സമരക്കാർക്ക് നേരെ പൊലീസ് വെടിവെക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടു. ബസിന് മുകളിൽ കയറിയ കമാൻഡോ സമരക്കാരെ തെരഞ്ഞുപിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.