കാർത്തി ചിദംബരത്തിനെതിരായ ലുക്ക് ഒൗട്ട് നോട്ടീസ് ഹൈകോടതി സ്റ്റേ ചെയ്തു
text_fieldsചെന്നൈ: മുൻ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരത്തിനെതിരെ സി.ബി.െഎ പുറപ്പെടുവിച്ച ലുക്ക് ഒൗട്ട് നോട്ടീസ് മദ്രാസ് ഹൈകോടതി സ്റ്റേ ചെയ്തു.
കാർത്തി നൽകിയ ഹരജി പരിഗണിച്ച ജസ്റ്റിസ് എം. ദുരൈസ്വാമിയാണ് ലുക്കൗട്ട് നോട്ടീസ് സ്റ്റേ ചെയ്തത്.
2007 ലെ ഫെമ (വിദേശ നാണയ വിനിമയ ചട്ടം) നിയമലംഘനക്കേസിലാണ് കാർത്തിക്കെതിരെ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാഷ്ട്രീയ സമ്മർദ്ദത്തിെൻറ ഭാഗമായാണ് തനിക്കെതിരെ കേസ് ചുമത്തിയിരിക്കുന്നതെന്നാണ് ഹരജിയിൽ കാർത്തി ചൂണ്ടിക്കാട്ടി. കേസിൽ സെപ്തംബർ നാലിനു മുമ്പ് കേന്ദ്രസർക്കാർ സത്യവാങ് മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ജൂൺ 16 നാണ് കാർത്തി, അദ്ദേഹത്തിെൻറ കൂട്ടാളികളായ സി.ബി.എൻ റെഡ്ഢി, രവി വിശ്വനാഥ്, മോഹനൻ രാജേഷ്, എസ്. ഭാസ്കരരാമൻ എന്നിവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ജൂൺ 15 ന് സി.ബി.െഎ കാർത്തിക്ക് സമൻസ് അയച്ചിരിക്കുന്നു. എന്നാൽ സി.ബി.െഎസിക്ക് മുമ്പാകെ ഹാജരാകാതെ അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.