എം.എസ്. സുബ്ബുലക്ഷ്മിയുടെ പേരിൽ കൃഷ്ണക്ക് അവാർഡ് നൽകുന്നത് വിലക്കി ഹൈകോടതി
text_fieldsചെന്നൈ: പ്രശസ്ത സംഗീതജ്ഞയായ അന്തരിച്ച എം.എസ്. സുബ്ബുലക്ഷ്മിയുടെ പേരിൽ ടി.എം. കൃഷ്ണക്ക് ചെന്നൈ മ്യൂസിക് അക്കാദമി അവാർഡ് നൽകുന്നത് തടഞ്ഞ് മദ്രാസ് ഹൈകോടതി. നേരത്തേ സുബ്ബുലക്ഷ്മിക്കെതിരെ കൃഷ്ണ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് അവരുടെ ചെറുമകൻ വി. ശ്രീനിവാസൻ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് ജി. ജയചന്ദ്രനാണ് ഉത്തരവിട്ടത്.
കൃഷ്ണക്ക് ‘സംഗീത കലാനിധി എം.എസ്. സുബ്ബുലക്ഷ്മി അവാർഡ്’ നൽകാനാണ് അക്കാദമി തീരുമാനിച്ചിരുന്നത്. കൃഷ്ണയുടെ നേട്ടങ്ങൾ അംഗീകരിക്കാമെങ്കിലും അവാർഡിന് സംഗീതജ്ഞയായ എം.എസ്. സുബ്ബുലക്ഷ്മിയുടെ പേര് നൽകരുതെന്ന് കോടതി വിധിച്ചു. കൃഷ്ണക്ക് അക്കാദമി അവാർഡ് നൽകുന്നതിനോട് വിരോധമില്ല. അതേസമയം, സുബ്ബുലക്ഷ്മിയുടെ പേരിലാവരുതെന്ന് മാത്രമാണ് നിഷ്കർഷിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.
2024 മാർച്ച് 17നാണ് മ്യൂസിക് അക്കാദമി അവാർഡ് പ്രഖ്യാപിച്ചത്. നിരവധി കർണാടക സംഗീതജ്ഞർ ഇതിൽ എതിർപ്പുമായി രംഗത്തെത്തി. അക്കാദമിയുടെ ഡിസംബറിലെ കച്ചേരി ബഹിഷ്കരിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.