മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസിന് മേഘാലയയിലേക്ക് സ്ഥലംമാറ്റം; പ്രതിഷേധവുമായി അഭിഭാഷകർ
text_fieldsചെന്നൈ: മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജിയെ മേഘാലയ ഹൈകോടതിയിലേക്ക് സ്ഥലംമാറ്റിയ നടപടിക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം. സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിലെ 237 അഭിഭാഷകർ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയത്തിന് കത്തെഴുതി. ജുഡീഷ്യറിയെ ബലഹീനമാക്കുന്നതാണ് നടപടിയെന്ന് അവർ കത്തിൽ പറഞ്ഞു. പെെട്ടന്നുള്ള സ്ഥലംമാറ്റത്തിെൻറ കാരണങ്ങളറിയാൻ ബാറിന് അവകാശമുണ്ട്. കൊളീജിയത്തിെൻറ വിവാദമായ മുൻകാല ഏകപക്ഷീയ തീരുമാനങ്ങളും കത്തിൽ ചൂണ്ടിക്കാട്ടി.
2021 ജനുവരി നാലിനാണ് ജസ്റ്റിസ് സഞ്ജീബ് ബാനർജിയെ ചീഫ് ജസ്റ്റിസായി നിയമിച്ചത്. 2021 സെപ്റ്റംബർ 16ന് ചേർന്ന കൊളീജിയം യോഗമാണ് മേഘാലയയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. നവംബർ ഒമ്പതിനു ഉത്തരവും പുറത്തിറങ്ങി.
നീതിന്യായ വ്യവസ്ഥയുടെ മഹത്വം ഉയർത്തിപ്പിടിച്ച ജസ്റ്റിസ് ബാനർജി, കോടതിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണെന്ന് അഭിഭാഷകർ കത്തിൽ പറഞ്ഞു. കുറഞ്ഞ കാലയളവിലെ ഇത്തരം സ്ഥലംമാറ്റങ്ങൾ കോടതികളിലെ നീതിന്യായ പ്രക്രിയയെ ദോഷകരമായി ബാധിക്കുമെന്നും കത്തിലുണ്ട്. 2019ൽ അന്നത്തെ ചീഫ് ജസ്റ്റിസ് വിജയ തഹിൽരമണിയെ മേഘാലയ ഹൈകോടതിയിലേക്ക് സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് അവർ രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.