അഞ്ച് ജഡ്ജിമാർക്ക് കോവിഡ്; മദ്രാസ് ഹൈകോടതി അടച്ചു
text_fieldsചെന്നൈ/ കൊൽക്കത്ത: മദ്രാസ് ഹൈകോടതിയിലെ മൂന്ന് ജഡ്ജിമാർക്കും കൊൽക്കത്തയിലെ രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മദ്രാസ് ഹൈകോടതി കെട്ടിടം ജൂൺ 30 വരെ പൂട്ടി. പ്രത്യേക സാഹചര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട അടിയന്തര പ്രാധാന്യമുള്ള കേസുകൾക്ക് വിഡിയോ കോൺഫറൻസിങ് പരിഗണിക്കും. ജഡ്ജിമാർ ചെന്നൈയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. കോടതി ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് നിയന്ത്രണം കർക്കശമാക്കിയത്.
പശ്ചിമബംഗാൾ അലിപോറിലെ ജില്ല സിവിൽ, സെഷൻസ് കോടതി ജഡ്ജിമാരാണ് രോഗബാധിതരായത്. സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇവർ. ഇവരുമായി സമ്പർക്കം പുലർത്തിയവരോട് ഹോംക്വാറൻറീനിൽ പ്രവേശിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശിച്ചു.
ചെന്നൈയിൽ വരും ദിവസങ്ങളിൽ രണ്ട് ഡിവിഷൻ ബെഞ്ചും മൂന്ന് സിംഗിൾ ബെഞ്ചും വാദം കേൾക്കും. ഇതിനായി തിങ്കളാഴ്ച മുതൽ ജഡ്ജിമാരുടെ വീടുകളിൽ വിഡിയോ കോൺഫറൻസിങ് സംവിധാനമേർപ്പെടുത്തും. കോടതി ജീവനക്കാരുടെ എണ്ണവും പരിമിതപ്പെടുത്തി. അതിനിടെ വിഡിയോ കോൺഫറൻസിങ് വിചാരണക്കെതിരെ അഭിഭാഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
രണ്ട് പൈലറ്റുമാർക്ക് രോഗം
ന്യൂഡൽഹി: വിസ്താര എയർലൈൻസിെൻറ രണ്ട് പൈലറ്റുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിസ്താരയുടെ ഫ്ലൈറ്റ് സിമുലേറ്റർ പരിശീലനം നടത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി ബന്ധപ്പെട്ടവരെയെല്ലാം വീട്ടുനിരീക്ഷണത്തിലാക്കിയതായി വിസ്താര വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.