Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെരിയാർ പരാമർശം;...

പെരിയാർ പരാമർശം; രജനിക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി തള്ളി

text_fields
bookmark_border
പെരിയാർ പരാമർശം; രജനിക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി തള്ളി
cancel

ചെന്നൈ: സാമൂഹ്യപരിഷ്‌കർത്താവ് പെരിയാർ ഇ.വി. രാമസ്വാമിയെ കുറിച്ചുള്ള പ്രസ്​താവനയിൽ രജനീകാന്തിനെതിരെ ഫയൽ ചെയ് ത കേസ് മദ്രാസ് ഹൈക്കോടതി തള്ളി. എന്തുകൊണ്ട് മജിസ്ട്രേറ്റ് കോടതിയിൽ പോകാതെ കേസുമായി ഹൈക്കോടതിയെ സമീപിച്ചതെന്ന ് കോടതി ആരാഞ്ഞു. ദ്രാവിഡ വിടുതലൈ കഴകം ആണ് കേസ് ഫയൽ ചെയ്തത്.

പെരിയാർ പ്രസ്​താവനയിൽ താൻ മാപ്പുപറയേണ്ട കാര്യമില്ലെന്ന്​ രജനികാന്ത്​്​ നേരത്തെ പറഞ്ഞിരുന്നു. താൻ വായിച്ച പത്ര വാർത്തയെ ഉദ്ദരിച്ചാണ്​ പ്രസ്​താവന നടത്തിയതെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും രജനികാന്ത്​ പറഞ്ഞു.

1971ൽ സേലത്ത്​ ശ്രീരാമ​​​െൻറയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാർ റാലി നടത്തിയെന്നായിരുന്നു രജനികാന്തിൻെറ പരാമർശം. അന്ധവിശ്വാസങ്ങൾക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാർ റാലി നടത്തിയത്. ജനുവരി 14ന് ചെന്നൈയിൽ തുഗ്ലക്ക് മാസികയുടെ അമ്പതാം വാർഷികാഘോഷത്തിലായിരുന്നു രജനി പെരിയാറിനെ കുറിച്ച് പരാമർശം നടത്തിയത്.

‘‘പെരിയാറിനെ കുറിച്ച്​ പറഞ്ഞതിൽ മാപ്പുപറയില്ല. നേരത്തെ വായിച്ച ഒരു പത്ര റിപ്പോർട്ടി​​​െൻറ അടിസ്ഥാനത്തിലാണ്​ ഞാൻ സംസാരിച്ചത്​. അതിൽ അവർ നേരിട്ട്​ കണ്ട സംഭവമാണ്​ പറഞ്ഞിരുന്നത്​. ഈ സംഭവം മറന്നുപോകേണ്ടതാണ്​, അല്ലാതെ നിഷേധിക്ക​പ്പെടേണ്ടതല്ല’’- രജനികാന്ത്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajinikanthindia news
News Summary - Madras High Court dismisses case against Rajinikanth over Periyar remark
Next Story