സി.എ.എ വിരുദ്ധ സമരത്തിെൻറ പേരിൽ രജിസ്റ്റർ ചെയ്ത കേസ് മദ്രാസ് ഹൈകോടതി റദ്ദാക്കി
text_fieldsചെന്നൈ: ദേശീയ പൗരത്വ ഭേദഗതി നിയമത്തി(സി.എ.എ)നെതിരായ പ്രതിഷേധ പരിപാടികളുടെ ഭാഗമായി പൊലീസ് രജിസ്റ്റർ ചെയ്ത കേസിെൻറ പ്രഥമ വിവര റിപ്പോർട്ട് (എഫ്െഎ.ആർ) റദ്ദാക്കി മദ്രാസ് ൈഹകോടതി ഉത്തരവിറക്കി.
2020 മാർച്ച് 12ന് കന്യാകുമാരിയിൽ സി.എ.എക്കെതിരായി നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജാഫർ സാദിഖ് എന്നയാളുടെ പേരിൽ ഭൂതപാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. പ്രതിഷേധ പരിപാടിമൂലം വാഹന ഗതാഗതം തടസ്സപ്പെട്ടതായും പൊതുജന ജീവിതത്തിന് ശല്യമായെന്നുമാണ് കേസ്. സ്ഥലത്ത് അനിഷ്ട സംഭവങ്ങളുണ്ടായിട്ടില്ലെന്നും പ്രതി നേതൃത്വം നൽകിയ സമരം ഏതെങ്കിലും അക്രമ പ്രവർത്തനങ്ങളിലേക്ക് നീങ്ങിയതായി പ്രഥമ വിവര റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ആർ. ഹേമലത നിരീക്ഷിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a), (b), (c), (d) അനുസരിച്ച് രാജ്യത്ത് സംഘടിക്കാനും സഞ്ചാര സ്വാതന്ത്ര്യത്തിനും പൗരന്മാർക്ക് അവകാശം നൽകുന്നതായും കോടതി ചൂണ്ടിക്കാട്ടി.
നവംബറിൽ സി.എ.എ വിരുദ്ധ സമരവുമായി ബന്ധെപ്പട്ട് മധുര ഹൈകോടതി ബെഞ്ചും ഇത്തരത്തിൽ രണ്ട് പേർക്കെതിരായ കേസ് റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.