വെറും 'റീൽ ഹീറോ' ആയി മാറരുത്; വിജയ്ക്ക് ലക്ഷം രൂപ പിഴയിട്ട് കോടതി
text_fieldsചെന്നൈ: നടൻ വിജയ്ക്ക് വൻതുക പിഴ ചുമത്തി മദ്രാസ് ഹൈകോടതി. ഇറക്കുമതി ചെയ്ത ലക്ഷ്വറി കാറിന് നികുതി ഇളവിനായി കോടതിയെ സമീപിച്ച സംഭവത്തിലാണ് പിഴ ചുമത്തിയത്. ഒരു ലക്ഷം രൂപ പിഴയിട്ട കോടതി, രണ്ടാഴ്ചക്കകം ഈ തുക മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്നും നിർദേശിച്ചു.
2012ൽ ഇംഗ്ലണ്ടിൽനിന്നും ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിന് പ്രത്യേക നികുതിയിളവ് ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ്.എം സുബ്രമണ്യമാണ് പിഴ ചുമത്തിയത്.
സിനിമയിലെ സൂപ്പർ ഹീറോ വെറും 'റീൽ ഹീറോ' ആയി മാറരുതെന്ന് കോടതി പറഞ്ഞു. കൃത്യമായി നികുതിയടച്ച് മാതൃകയാകണമെന്നും കോടതി വ്യക്തമാക്കി.
തമിഴ്നാട് പോലെ സംസ്ഥാനത്ത് ഈ അഭിനേതാക്കൾ ആരാധകർക്ക് യഥാർത്ഥ ഹീറോകളാണ്. വെറും 'റീൽ ഹീറോ' ആയി മാറുന്നത് അവർ പ്രതീക്ഷിക്കില്ല. ഈ അഭിനേതാക്കളുടെ സിനിമകളെല്ലാം സമൂഹത്തിലെ അനീതികൾക്ക് എതിരായിരിക്കും. എന്നാൽ, അവരാകട്ടെ നികുതി ഒഴിവാക്കുകയും നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുകയാണ്. -കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.