മുമ്പ് മദ്രാസ് ഹൈകോടതി ജഡ്ജി; ഇന്ന് നിലമുഴുന്ന കർഷകൻ
text_fieldsചെന്നൈ: വിരമിക്കലിനുശേഷമുള്ള പദവികൾക്കായി കാത്തിരിക്കുന്നവർക്കിടയിൽ വേറിട്ട താരമായി മദ്രാസ് ഹൈകോടതി മുൻ ജഡ്ജി എ. സെൽവം. സമൂഹമാധ്യമങ്ങളിൽ ൈവറലായ സെൽവത്തിെൻറ ചിത്രം കണ്ടാൽ ഒറ്റനോട്ടത്തിൽ തമിഴ്നാടിെൻറ ഉൾഗ്രാമത്തിൽ മണ്ണുമായി മല്ലിടുന്ന ഏതോ കർഷകനാണെന്നേ തോന്നൂ. ട്രൗസറും ടീ ഷർട്ടുമിട്ട് തലയിൽ കെട്ടുകെട്ടി ട്രാക്ടറിൽ നിലമുഴുന്ന സെൽവത്തിെൻറ രണ്ട് വിഡിയോകളാണ് ൈവറലായത്. കൃഷി എന്നും തെൻറ ആത്മാവിെൻറ ഭാഗമായിരുന്നെന്നാണ് സെൽവം പറയുന്നത്.
തമിഴ്നാട്ടിലെ കർഷക കുടുംബാംഗമാണ് സെൽവം. ഇൗ വർഷം ഏപ്രിലിലാണ് കോടതിയിൽനിന്ന് വിരമിച്ചത്. തുടർന്ന്, തമിഴ്നാട്ടിലെ പുലങ്കുറിച്ചി എന്ന സ്ഥലത്ത് പാരമ്പര്യമായി കിട്ടിയ ഭൂമിയിൽ കൃഷിപ്പണിക്കിറങ്ങി. കൃഷിയുടെ മർമം സ്വായത്തമാക്കുന്നതുതന്നെ സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ സ്വന്തമായി നിലമുഴൽ ഉൾപ്പെടെ ഒട്ടുമിക്ക കാര്യങ്ങളും ചെയ്യാം -സെൽവം കൂട്ടിച്ചേർത്തു. 1981ലാണ് സെൽവം അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. പിന്നീട് ജില്ല കോടതി ജഡ്ജിയായി. പടിപടിയായി ഉയർന്ന് ഹൈകോടതി വരെയെത്തി. സെൽവത്തിെൻറ വിരമിക്കൽ ദിനത്തിലുമുണ്ടായിരുന്നു പ്രത്യേകത. യാത്രയയപ്പും ഒൗപചാരിക അത്താഴ വിരുന്നും ഒഴിവാക്കി.
വിരമിക്കൽ ദിനത്തിൽ രാവിലെതന്നെ ഒൗദ്യോഗിക വാഹനത്തിെൻറ താക്കോൽ രജിസ്ട്രിയിൽ ഏൽപിച്ചു. അന്ന് സ്വന്തം കാറിലാണ് തിരിച്ചുപോയത്. ‘ഒരു കാപ്പിപോലും സർക്കാർ ചെലവിൽ സൗജന്യമായി കുടിക്കാത്ത ആൾ’ എന്നാണ് അദ്ദേഹം സഹപ്രവർത്തകർക്കിടയിൽ അറിയപ്പെടുന്നത്. ‘ഇപ്പോൾ പ്രകൃതിയുടെ നിയമങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണെന്നും അത് ഒരു പുസ്തകത്തിൽനിന്നും കിട്ടില്ലെന്നും’ പുതിയ മേഖലയെക്കുറിച്ച് സെൽവം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.