മെഡി. പ്രവേശനത്തിൽ സംവരണം ഹൈകോടതി റദ്ദാക്കി
text_fieldsചെന്നൈ: സംസ്ഥാന സിലബസിൽ പഠനം നടത്തിയ വിദ്യാർഥികൾക്ക് െമഡിക്കൽ പ്രവേശനത്തിൽ 85 ശതമാനം സംവരണം ഏർപ്പെടുത്തുന്ന തമിഴ്നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈകോടതി സിംഗ്ൾ ബെഞ്ച് റദ്ദാക്കി. സർക്കാറിെൻറ നയപരമായ തീരുമാനത്തിൽ അനുകൂല വിധി സമ്പാദിക്കാൻ ഡിവിഷൻ െബഞ്ചിനെ സമീപിക്കുമെന്ന് മന്ത്രി ഡോ. സി. വിജയഭാസ്കർ പറഞ്ഞു.
അഖിലേന്ത്യ ക്വോട്ടക്കു ശേഷമുള്ള സീറ്റുകളിൽ 85 ശതമാനത്തിലും സംസ്ഥാന പാഠ്യപദ്ധതിയിൽ വിജയിച്ച വിദ്യാർഥികൾക്ക് പ്രവേശനം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. സി.ബി.എസ്.ഇ ഉൾപ്പെടെ മറ്റ് സിലബസുകളിൽ പഠിച്ച വിദ്യാർഥികൾക്ക് അഖിലേന്ത്യ ക്വോട്ടയിൽ ഉൾപ്പെടുന്ന 15 ശതമാനം സീറ്റിൽ മാത്രമാണ് പ്രവേശനം അനുവദിച്ചത്.
മെഡിക്കൽ ദേശീയ േയാഗ്യത പരീക്ഷ (നീറ്റ്) നടപ്പാക്കുേമ്പാൾ ഗ്രാമീണ മേഖലയിൽനിന്നുള്ള വിദ്യാർഥികൾക്ക് അവസരം നഷ്ടമാകാതിരിക്കാനാണ് സംവരണം നടപ്പാക്കുന്നെതന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ, ഇത് തുല്യതക്കു വിരുദ്ധമാണെന്ന് ആരോപിച്ച് സി.ബി.എസ്.ഇ സിലബസിൽ പഠിച്ച വിദ്യാർഥികളിൽ ചിലർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 85 ശതമാനം സംവരണം ഏർപ്പെടുത്തുന്നത് നിയമലംഘനമാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കെ. രവിചന്ദ്ര ബാബു വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.