ടി.എം. കൃഷ്ണക്ക് എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം നൽകുന്നത് തടഞ്ഞ് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണക്ക് എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം നൽകുന്നത് തടഞ്ഞ് മദ്രാസ് ഹൈകോടതി. സംഗീത കലാനിധി പുരസ്കാരം നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് എം.എസ്. സുബ്ബലക്ഷ്മിയുടെ പേരക്കുട്ടി ശ്രീനിവാസൻ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
മദ്രാസ് സംഗീത അക്കാദമിയും ദ ഹിന്ദുവും ചേർന്നാണ് ടി.എം. കൃഷ്ണക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. സുബ്ബലക്ഷ്മിയുടെ വിമർശകൻ ആയിരുന്നു ടി.എം. കൃഷ്ണ. അതിനാൽ പുരസ്കാരം ടി.എം. കൃഷ്ണക്ക് നൽകുന്നത് സുബ്ബലക്ഷ്മിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കാണിച്ചാണ് ശ്രീനിവാസൻ ഹൈകോടതിയെ സമീപിച്ചത്. ഉയർന്ന ജാതിയിൽ പിറന്നതു കൊണ്ടാണ് സുബ്ബലക്ഷ്മിക്ക് ലഭിച്ച നേട്ടങ്ങളത്രയും എന്നാണ് ടി.എം. കൃഷ്ണ ആരോപണമുയർത്തിയിരുന്നത്.
അതേസമയം, അവരുടെ പേരില്ലാതെ പുരസ്കാരം നൽകാമെന്നും ഹൈകോടതി വ്യക്തമാക്കി. ടി.എം. കൃഷ്ണയടെ നേട്ടങ്ങളും സംഭാവനകളും ആദരിക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് സുബ്ബലക്ഷ്മിയുടെ താൽപര്യത്തിന് വിരുദ്ധമാകരുത്. തന്റെ പേരിൽ സ്മാരകങ്ങൾ നിർമിക്കരുത് എന്ന് സുബ്ബലക്ഷ്മിയടെ വിൽപത്രത്തിൽ ഉണ്ടായിരുന്നു. ഇക്കാര്യമാണ് ശ്രീനിവാസൻ ഹരജയിൽ ഉയർത്തിക്കാണിച്ചത്.
പുരസ്കാരം അടുത്ത മാസം സമ്മാനിക്കുമെന്നാണ് അറിയിച്ചിരുന്നത്. 2005 മുതൽ ഈ പുരസ്കാരം നൽകിവരുന്നുണ്ട്. ഇത്തവണ ടി.എം. കൃഷ്ണക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ചപ്പോഴാണ് കുടുംബം എതിർപ്പുമായി രംഗത്തുവന്നത്. ശ്രീനിവാസന്റെ ഹരജിക്കെതിരെ മ്യൂസിക് അക്കാദമി എതിർ ഹരജി നൽകിയിരുന്നെങ്കിലും കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.