Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദത്ത്​ നൽകിയ കുട്ടിയെ...

ദത്ത്​ നൽകിയ കുട്ടിയെ തിരികെ ചോദിച്ച്​ പെറ്റമ്മ: വളർത്തമ്മയ്ക്ക് വിട്ടുകൊടുത്ത്​ മദ്രാസ്​ ഹൈകോടതി

text_fields
bookmark_border
ദത്ത്​ നൽകിയ കുട്ടിയെ തിരികെ ചോദിച്ച്​ പെറ്റമ്മ: വളർത്തമ്മയ്ക്ക് വിട്ടുകൊടുത്ത്​ മദ്രാസ്​ ഹൈകോടതി
cancel

ചെന്നൈ: ദത്തെടുത്ത്​ കൊണ്ടുപോയ കുട്ടിയെ വിട്ടുകിട്ടണമെന്ന്​​ ആവശ്യപ്പെട്ട്​ പെറ്റമ്മ സമർപിച്ച ഹരജിയിൻമേൽ വളർത്തമ്മക്ക്​ അനുകൂലമായി മദ്രാസ്​ ഹൈകോടതി വിധി. ​ബാലികയെ വളർത്തമ്മക്ക്​ കൈമാറാനാണ്​ ശനിയാഴ്​ച ജസ്​റ്റീസുമാരായ ബി.എൻ.പ്രകാശ്​, മഞജുള എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്​ ഉത്തരവിട്ടത്​.

സേലം അമ്മാപേട്ട രമേഷ്​- സത്യ ദമ്പതികളാണ്​ ഒൻപത്​ വർഷം മുൻപ്​ ശിവകുമാർ - ശരണ്യ ദമ്പതികളിൽനിന്ന്​ നിയമാനുസൃതം മൂന്നര മാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ ദത്തെടുത്തത്​. സത്യയുടെ സഹോദരനാണ്​ ശിവകുമാർ. രണ്ട്​ വർഷം മുൻപ്​ രമേഷ്​ അർബുദം ബാധിച്ച്​ മരണപ്പെട്ടിരുന്നു. ഇൗ നിലയിലാണ്​ ശരണ്യ ത​െൻറ മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്​ അമ്മാപേട്ട പൊലീസിൽ പരാതി നൽകിയത്​.

പിന്നീട്​ സത്യയും ശരണ്യയും വെവ്വേറെ മദ്രാസ്​ ഹൈകോടതിയിൽ ഹരജി സമർപിച്ചു. ആരുടെ കൂടെ പോകാനാണ്​ താൽപര്യമെന്ന്​ കോടതി ആരാഞ്ഞപ്പോൾ ഇരുവരും വേണമെന്നായിരുന്നു കുട്ടിയുടെ മറുപടി. തുടർന്നാണ്​ ബാലികയെ വളർത്തമ്മയോടൊപ്പം വളര​െട്ടയെന്ന്​ കോടതി ഉത്തരവിട്ടത്​.

ആഴ്​ചയിലൊരിക്കൽ ബാലികയെ കാണാൻ പെറ്റമ്മയായ ശരണ്യക്ക്​ കോടതി അനുമതിയും നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madras High Courtadoption
News Summary - Madras High Court returns adopted child to stepmother
Next Story